haritham

കേളകം: കേളകം പഞ്ചായത്ത് ഹരിതകർമസേനയുടെ നേതൃത്വത്തിൽ കേളകം ബസ് സ്റ്റാൻഡിൽ ആരംഭിച്ച ഹരിതശ്രീ പരിസ്ഥിതി സൗഹൃദ വാടകയൂണിറ്റ് തലശ്ശേരി സബ് കളക്ടർ കാർത്തിക് പാണിഗ്രാഹ് ഉദ്ഘാടനം ചെയ്തു.ആഘോഷ ആവശ്യങ്ങൾക്കുള്ള എല്ലാവിധ പാത്രങ്ങളും ചെറിയ നിരക്കിൽ വാടകക്ക് നൽകുന്ന സ്ഥാപനം വനിതാശാക്തീകരണ പദ്ധതി പ്രകാരമാണ് ആരംഭിച്ചത്.പഞ്ചായത്ത് പ്രസിഡന്റ് സി ടി.അനീഷ് ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. ഹരിതകേരളം മിഷൻ ജില്ലാ കോർഡിനേറ്റർ ഇ.കെ.സോമശേഖരൻ മുഖ്യാഥിതിയായി. വൈസ് പ്രസിഡന്റ് തങ്കമ്മ മേലേകൂറ്റ്, സ്ഥിരസമിതി അദ്ധ്യക്ഷൻ സജീവൻ പാലുമ്മി, പഞ്ചായത്ത് അംഗം സുനിത വാത്യാട്ട്, മുൻ പഞ്ചായത്ത് സെക്രട്ടറി പി.കെ. ശശീന്ദ്രൻ, റിസോഴ്സ് പേഴ്സൺമാരായ നിഷാദ് മണത്തണ, എം.സുജന, ഹരിതകർമസേന സെക്രട്ടറി ടി.എ. റയ്‌ഹാനത്ത്, വി.ഇ.ഒ എസ്.ശ്യാനിബ തുടങ്ങിയവർ സംസാരിച്ചു.