ksta
കലോത്സവം സിനിമാതാരം പി.പി. കുഞ്ഞികൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു

കാഞ്ഞങ്ങാട്: കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ (കെ.എസ്.ടിഎ) നടത്തുന്ന ജില്ലാതല അദ്ധ്യാപക കലാമേള ഹൊസ്ദുർഗ് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്നു. 40 ഇനങ്ങളിലായി ജില്ലയിലെ വിവിധ സ്കൂളുകളിലെ 300 ഓളം അദ്ധ്യാപകർ, പ്രസംഗം, ഒപ്പന, തിരുവാതിര, നാടൻ പാട്ട്, സംഘഗാനം, തെരുവ് നാടകം, വിവിധ രചന മത്സരങ്ങൾ തുടങ്ങി സ്റ്റേജ്, സ്റ്റേജിതര മത്സരങ്ങളിലായി പങ്കെടുത്തു. ആവേശകരമായ മത്സരംരാത്രി വരെ നീണ്ടുനിന്നു. കലോത്സവം സിനിമാതാരം പി.പി. കുഞ്ഞികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കെ.എസ്.ടി.എ ജില്ലാ പ്രസിഡന്റ് യു. ശ്യാം ഭട്ട് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി കെ. രാഘവൻ, സംസ്ഥാന നിർവാഹക സമിതി അംഗം കെ. ഹരിദാസ് എന്നിവർ സംസാരിച്ചു. ജില്ലാ ട്രഷറർ കെ.വി രാജേഷ് സ്വാഗതവും കലാവേദി കൺവീനർ വി.കെ ബാലാമണി നന്ദിയും പറഞ്ഞു.