fund
തിരുമുൽക്കാഴ്ച ആദ്യ നിധി രമ ബാലകൃഷ്ണനിൽ നിന്നും കിഴക്കുംകര പുള്ളിക്കരിങ്കാളിയമ്മ ദേവസ്ഥാനം കാർന്നോച്ചൻ രാമകൃഷ്ണൻ കാരണവർ ഏറ്റുവാങ്ങുന്നു.

കാഞ്ഞങ്ങാട്: കിഴക്കുംകര പുള്ളിക്കരിങ്കാളിയമ്മ ദേവസ്ഥാനം കളിയാട്ട മഹോത്സവത്തിന്റെ ഭാഗമായി കോട്ടച്ചേരി പട്ടറെ കന്നിരാശി വയനാട്ടുകുലവൻ ദേവസ്ഥാനം കോട്ടച്ചേരി തിരുമുൽക്കാഴ്ച കമ്മിറ്റിയുടെ നിധി ശേഖരണ ഉദ്ഘാടനം നടന്നു. ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ കെ. സജിത് കുമാർ ഉദ്ഘാടനം ചെയ്തു. സിനിമാതാരം അപർണ ഹരി മുഖ്യാതിഥിയായി. ആദ്യ ഫണ്ട് രമ ബാലകൃഷ്ണനിൽ നിന്നും കിഴക്കുംകര പുള്ളിക്കരിങ്കാളിയമ്മ ദേവസ്ഥാനം കാർന്നോച്ചൻ രാമകൃഷ്ണൻ കാരണവർ ഏറ്റുവാങ്ങി. ആഘോഷ കമ്മിറ്റി പ്രസിഡന്റ് പ്രകാശൻ ഇട്ടമ്മൽ അദ്ധ്യക്ഷത വഹിച്ചു. അജാനൂർ ഗ്രാമപഞ്ചായത്ത് മെമ്പർ കെ.വി. ലക്ഷ്മി, പുള്ളിക്കരിങ്കാളി അമ്മ ദേവസ്ഥാനം സെക്രട്ടറി സതീശൻ പടിക്കാൽ, ഷംസു പാലക്കി, ഹമീദ് ചേരക്കാടത്ത്‌, എന്നിവർ സംസാരിച്ചു. ഗോകുൽ ഇട്ടമ്മൽ സ്വാഗതവും രമേശൻ കല്പക നന്ദിയും പറഞ്ഞു.