ph-1-

പരിയാരം: ഏമ്പേറ്റിൽ മേൽപാലം അനുവദിക്കണമെന്നാവശ്യ പ്പെട്ട് ആക്ഷൻ കമ്മറ്റിയുടെ നേതൃത്ത്വത്തിൽ നടത്തിവരുന്ന സമരം പത്താംദിവസത്തിലേക്ക്. ഒൻപതാം ദിവസത്തെ സമരം അഡ്വ. എം.കെ.വേണുഗോപാലൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗം വി.രമണി അദ്ധ്യക്ഷത വഹിച്ചു. വെളിച്ചാ നം സെന്റ് മാർത്താ നെഴ്സറി സ്കൂൾ സുപ്പീരിയർസിസ്റ്റർ മറിയാമ്മ,പി.കെ.ലക്ഷ്മണൻ,എം. ഗോപിനാഥൻ ,സണ്ണി തെക്കേൽ, ,ദീപ എന്നിവർ പ്രസംഗിച്ചു. സമരസമിതി കൺവീനർ ഇ.തമ്പാൻ സ്വാഗതവും കെ.ശ്രീജിഷ് സ്വാഗതവും പറഞ്ഞു. ഇന്നത്തെ സമരം മാടായി ബാങ്ക് പ്രസിഡന്റ് പി.പത്മനാഭൻ ഉദ്ഘാടനം ചെയ്യും. സമരം കൂടുതൽ ശക്തിപ്പെടുത്തുതിന്റെ ഭാഗമായി നാളെ കണ്ണൂർ നാഷണൽ ഹൈവേ അതോറിറ്റി പ്രോജക്റ്റ് ഓഫീസിലേക്ക് മാർച്ചും ധർണ്ണയും നടത്തും.