
കാഞ്ഞങ്ങാട്: ഹസീന ആർട്സ് ആൻഡ് സ്‌പോർട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന മെട്രോ കപ്പ് ഫുട്ബാളിന്റെ ഫണ്ട് ഉദ്ഘാടനം അംസാർ ഗ്രൂപ്പ് എം.ഡി നിസാർ മുക്കൂട് സംഘാടക സമിതി കൺവീനർ ബഷീർ ബേങ്ങച്ചേരി, സി.റംഷീദ് എന്നിവർക്ക് കൈമാറി നിർവഹിച്ചു. മൻസൂർ ഹോസ്പിറ്റൽ ചെയർമാൻ സി കുഞ്ഞാമദ് പാലക്കി, സി കെ.കുഞ്ഞഹമ്മദ്, സുബൈർ ബ്രിട്ടീഷ്, വാർഡ്‌മെമ്പർ ഹാജിറ സലാം, എ.ഹമീദ് ഹാജി, പി.കാര്യമ്പു, സി ബി.കരീം, മുഹമ്മദലി പിടികയിൽ, സി കെ.ആസിഫ്, സി എച്ച്.ഹുസൈൻ, സി എം.നൗഷാദ്, നാസർ കൊട്ടിലങ്ങാട്, ഹാരീസ് മുനിയൻകോട്, ഫൈസൽ ചിത്താരി, ജബ്ബാർ ചിത്താരി, പി.വി.ഖാദർ, സി എച്ച്.ഹാരിസ്, അസീസ്, ജുനൈദ് പീടികയിൽ, അബു, റിയാൻ, അലി തൈവളപ്പിൽ, ഖാലിദ് ചോപ്പാട്ടി, ഫർഹാൻ ചിത്താരി സ്റ്റോർ എന്നിവർ സംബന്ധിച്ചു. കൺവീനർ ബഷീർ ബേങ്ങച്ചേരി സ്വാഗതവും ക്ലബ് സെക്രട്ടറി നിസാം നന്ദിയും പറഞ്ഞു.