
കാഞ്ഞങ്ങാട്: അടുത്തമാസം നടക്കുന്ന സീനിയർ സിറ്റിസൺസ് ഫോറം ജില്ലാസമ്മേളനത്തിന്റെ സംഘാടകസമിതി രൂപീകരണ യോഗം നഗരസഭാ വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ.ലത ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ടി.അബൂബക്കർ ഹാജി അദ്ധ്യക്ഷത വഹിച്ചു. നഗരസഭാ കൗൺസിലർമാരായ പി.കെ.വീണ , എൻ.അശോക് കുമാർ , കെ.കെ.ബാബു എന്നിവരും സ്റ്റേറ്റ് സെക്രട്ടറി ജോർജ്ജ് വർഗ്ഗീസ്, എം.ഗംഗാധരൻ, പി.കെ.അബ്ദുൾ റഹ്മാൻ, എം.ഗോപാലകൃഷ്ണ കുറുപ്പ് ,എം.പുരുഷോത്തമൻ , മുരുഗപ്പനാചാരി എന്നിവർ പ്രസംഗിച്ചു. ജില്ലാ സെക്രട്ടറി വൈ.എം.സി ചന്ദ്രശേഖരൻ സ്വാഗതവും, പി.നാരായണൻ അടിയോടി നന്ദിയും പറഞ്ഞു.സംഘാടകസമിതി ഭാരവാഹികൾ:നഗരസഭാ ചെയർപേഴ്സൻ കെ.വി.സുജാത (ചെയർമാൻ), എം.പുരുഷോത്തമൻ ,മേരിക്കുട്ടി മാത്യു, പി.നാരായണൻ അടിയോടി, കെ.സി ആന്റണി, രത്നാകരൻ പിലാത്തടം (ജനറൽ കൺവീനർമാർ).