തലശ്ശേരി: ഊർജ സംരക്ഷണ മേഖലയിൽ മാതൃകയായി കതിരൂർ സർവീസ് സഹകരണ ബാങ്ക്. നൂറോളം ഊർജ്ജ സംരക്ഷണ ക്ലാസുകളും ഗാർഹിക ഉപഭോക്താക്കൾക്ക് ഇ ബിൽ ചലഞ്ചും കോളേജ് വിദ്യാർത്ഥികൾക്ക് ഊർജ്ജ ഐഡിയത്തോൺ മത്സരവും ഇതിനകം സംഘടിപ്പിച്ചതായി പ്രസിഡന്റ് ശ്രീജിത്ത് ചോയൻ പറഞ്ഞു. ഇ ബിൽ ചലഞ്ചിലൂടെ വൈദ്യുതി ഉപഭോഗം ബാങ്ക് പരിധിയിൽ കുറച്ചു കൊണ്ടുവരാൻ കഴിഞ്ഞിട്ടുണ്ട്. ഊർജ്ജ ഐഡിയത്തോൺ മത്സരത്തിൽ 23 ടീമുകൾ പങ്കെടുത്തിരുന്നു. ബാങ്കിന്റെ 12 ബ്രാഞ്ചുകളും സോളാറിലേക്ക് മാറുകയാണ്. ഇലക്ട്രിക് വെഹിക്കിൾ സ്റ്റേഷൻ ജനുവരി ആദ്യവാരം ഉദ്ഘാടനം ചെയ്യപ്പെടും. ഡിസംബർ 13ന് അയേൺ രഹിത ദിനമായി ബാങ്ക് ആചരിക്കുകയാണ്. അന്നേദിവസം ബാങ്ക് ജീവനക്കാരും ഡയറക്ടർമാരും അയേൺ രഹിത പ്രവർത്തനത്തിൽ അണിചേരും. ബാങ്ക് പരിധിയിലെ മുഴുവൻ പേരും ഈ പ്രവർത്തനവുമായി സഹകരിക്കണമെന്ന് പ്രസിഡന്റ് അഭ്യർത്ഥിച്ചു. 14ന് 2 മണിക്ക് കണ്ണൂർ ജില്ലയിലെയും മാഹിയിലെയും ഹൈസ്‌കൂൾ വിദ്യാർത്ഥികൾക്കായി നടത്തുന്ന പ്രൈസ് മണി ജില്ലാതല ചിത്രരചനാ മത്സരം, ലളിതകലാ അക്കാഡമി എക്സിക്യൂട്ടീവ് മെമ്പറും ശില്പിയുമായ ഉണ്ണി കാനായി ഉദ്ഘാടനം ചെയ്യും.