
പയ്യന്നൂർ:ബി.ആർ.സി കോൺഫ്രൻസ് ഹാളിൻ്റെയും നവീകരിച്ച ഓട്ടിസം സെന്ററിന്റെയും ഉദ്ഘാടനം ടി.ഐ.മധുസൂദനൻ എം.എൽ.എ. നിർവഹിച്ചു.നഗരസഭ ചെയർപേഴ്സൺ കെ.വി.ലളിത അദ്ധ്യക്ഷത വഹിച്ചു. എസ്.എസ്.കെ.ജില്ലാ പ്രോജക്ട് കോർഡിനേറ്റർ ഇ.സി. വിനോദ് മുഖ്യാതിഥിയായിരുന്നു. ബി.ആർ സി ട്രെയ്നർ എം.വി.ഉമേഷ് റിപ്പോർട്ട് അവതരിപ്പിച്ചു. നഗരസഭ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ടി.വിശ്വനാഥൻ, ടി.പി.സമീറ, കൗൺസിലർ മണിയറ ചന്ദ്രൻ , സ്കൂൾ പ്രിൻസിപ്പാൾ എം.പി സതീഷ് കുമാർ, എ.ഇ.ഒ, ടി.വി. ജ്യോതിബസു , എം.പ്രദീപ് കുമാർ, കെ.കെ.ഗംഗാധരൻ സംസാരിച്ചു. ബി.പി.സി , കെ.സി പ്രകാശൻ സ്വാഗതവും സ്പെഷ്യൽ എജ്യുക്കേറ്റർ എൻ.പി.ലിഷ നന്ദിയും പറഞ്ഞു.രക്ഷിതാക്കൾക്ക് ആഭരണ നിർമ്മാണ പരിശീലനം ,ഭിന്നശേഷി കുട്ടികളുടെ ഫാൻസി ഡ്രസ്, ഗാനാലാപനം , ഡാൻസ് എന്നിവ അരങ്ങേറി. കുട്ടികൾക്കുള്ള സമ്മാനവിതരണം കെ.സി പ്രകാശൻ, രമേശൻ എന്നിവർ നിർവഹിച്ചു.