high-mast

പാണത്തൂർ:സംസ്ഥാന അതിർത്തിയിലുള്ള ചെത്തുകയം,എള്ളുകൊച്ചി, ചെമ്പേരി ഉൾപ്പെടെ പ്രധാനപ്പെട്ട അഞ്ച് ജംഗ്ഷനുകളിൽ കർണാടകയിലെ കരിക്കെ ഗ്രാമപഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി മിനി ഹൈമാസ്ക് സ്ട്രീറ്റ് ലൈറ്റുകൾ സ്ഥാപിച്ചു. കരിക്കെ പഞ്ചായത്ത് പ്രസിഡന്റ് എൻ.ബാലചന്ദ്രൻ നായർ ഉദ്ഘാടനം നിർവഹിച്ചു പഞ്ചായത്ത് വൈസ് പ്രസിഡന്റ് കൽപ്പന ജഗദീഷ് ,​ ഗ്രാമപഞ്ചായത്ത് മെമ്പർമാർ തുടങ്ങിയവർ സംബന്ധിച്ചു.പാണത്തൂർ -ബാഗമണ്ഡലം -മടിക്കേരി -മൈസൂർ ഭാഗത്തേക്ക്‌ കേരളത്തിൽ നിന്ന് പോകുന്ന റോഡിന്റെ പ്രധാന ജംഗ്ഷനുകളിലാണ് ഹൈമാസ്ക്ക് ലൈറ്റ് സ്ഥാപിച്ചിട്ടുള്ളത്. ഇതിനോടകം പാണത്തൂർ ബാഗമണ്ഡലം റോഡിന്റെ നവീകരണത്തിനായി പഞ്ചായത്ത് പ്രസിഡന്റ് എൻ.ബാലചന്ദ്രന്റെ നേതൃത്വത്തിൽ മുഖ്യമന്ത്രിയെ കണ്ട് 12 കോടി രൂപയുടെ നവീകരണം നടത്തിയിട്ടുണ്ട് .കേരളത്തിൽ നിന്നും പോകുന്ന യാത്രക്കാർക്ക് ഏറെ പ്രയോജനപ്പെടുന്ന റൂട്ടാണിത്