
കാഞ്ഞങ്ങാട് : മുതിർന്ന സി പി.എം നേതാവ് എ.കെ.നാരായണന്റെ ഒന്നാം ചരമവാർഷികദിനാചരണം ലയൺസ് ക്ലബ്ബ് ഹാളിൽ സി ഐ.ടി.യു സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം എം.പി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് പി.മണിമോഹൻ അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന സെക്രട്ടറി ടി.കെ.രാജൻ, സംസ്ഥാന കമ്മിറ്റിയംഗങ്ങാളായ യു.തമ്പാൻ നായർ, വി.വി.പ്രസന്ന കുമാരി, എ. മാധവൻ, എം.രാജാഗോപാലൻ എം.എൽ.എ എന്നിവർ സംസാരിച്ചു. ജില്ലാ ജനറൽ സെക്രട്ടറി സാബു എബ്രഹാം സ്വാഗതം പറഞ്ഞു. വൈകീട്ട് റെഡ് വളണ്ടിയർ മാർച്ചും തൊഴിലാളി പ്രകടനത്തിന് ശേഷം നടന്ന പൊതുസമ്മേളനം എളമരം കരിം എം.പി ഉദ്ഘാടനം ചെയ്തു. സി പി.എം ജില്ലാ സെക്രട്ടറി എം.പി.ബാലകൃഷ്ണൻ , സി എച്ച്.കുഞ്ഞമ്പു എം.എൽ.എ, വി.വി.രമേശൻ, അഡ്വ.കെ. രാജ്‌മോഹനൻ എന്നിവർ സംബന്ധിച്ചു.