furniture

കാഞ്ഞങ്ങാട്: വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 43 വാർഡുകളിലുള്ള 23 സ്‌കൂളുകൾക്കായി 10 ലക്ഷം രൂപയുടെ ഫർണിച്ചറുകൾ നൽകി കാഞ്ഞങ്ങാട് നഗരസഭ.ഓരോ സ്‌കൂളുകളിലും ഭൗതിക സാഹചര്യം കണക്കിലാക്കി ബെഞ്ച്, ഡെസ്‌ക് തുടങ്ങിയവയാണ് നൽകിയത്. മുൻസിപ്പൽ തല ഉദ്ഘാടനം ഹൊസ്ദുർഗ് ഗവ.ഹയർസെക്കൻഡറി സ്‌കൂളിൽ നഗരസഭാ ചെയർപേഴ്സൺ കെ.വി. സുജാത നിർവഹിച്ചു. വൈസ് ചെയർമാൻ ബിൽടെക് അബ്ദുള്ള അദ്ധ്യക്ഷത വഹിച്ചു.സ്ഥിരംസമിതി അദ്ധ്യക്ഷൻമാരായ കെ.ലത, കെ.വി.സരസ്വതി,കൗൺസിലർമാരായ സി എച്ച്.സുബൈദ, പി.കെ.വീണ,സ്‌കൂൾ പ്രിൻസിപ്പാൾ ഡോ.എൻ.സുരേഷ് ബാബു,പി.ടി.എ പ്രസിഡന്റ് മോഹനൻ കാഞ്ഞങ്ങാട് എന്നിവർ സംസാരിച്ചു.വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ. പ്രഭാവതി സ്വാഗതം പറഞ്ഞു.