ayalkoottam

തളിപ്പറമ്പ്:മാലിന്യമുക്ത നവകേരളം പദ്ധതിയുടെ ഭാഗമായി തളിപ്പറമ്പ് നഗരസഭ കുടുംബശ്രീ സി ഡി.എസിൽ ഹരിത അയൽക്കൂട്ട പ്രഖ്യാപന ഉദ്ഘാടനം നഗരസഭ ചെയർപേഴ്സൺ മുർഷിദ കൊങ്ങായി നിർവ്വഹിച്ചു നഗരസഭ വൈസ് ചെയർമാൻ കല്ലിങ്കിൽ പത്മനാഭൻ അദ്ധ്യക്ഷത വഹിച്ചു. കുടുംബശ്രീ ജില്ലാമിഷൻ കോ ഓഡിനേറ്റർ എം.വി ജയൻ മുഖ്യാതിഥിയായി കുടുംബശ്രീ സി ഡി എസ് മെമ്പർ സെക്രട്ടറി പ്രദീപൻ,ആരോഗ്യകാര്യസ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ നബീസ ബീവി,പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാർ പി.പി.മുഹമ്മദ് നിസാർ,വാർഡ് കൗൺസിലർ സുഭാഗ്യം,നഗരസഭ സെക്രട്ടറി കെ.പി,സുബൈർ,ഹെൽത്ത് സൂപ്പർവൈസർ രഞ്ജിത്ത് കുമാർ എന്നിവർ സംസാരിച്ചു കുടുംബശ്രീ സി ഡി,എസ് ചെയർപേഴ്സൺ രാജി നന്ദകുമാർ നന്ദി പറഞ്ഞു. ഹരിതകർമ്മ സേനാംഗങ്ങളുടെ നൃത്തശില്പവും ഇതോടനുബന്ധിച്ച് അരങ്ങേറി.