chendayad

കണ്ണൂർ: ചെണ്ടയാട് ജവഹർ നവോദയ വിദ്യാലയം പൂർവ വിദ്യാർത്ഥി സംഗമം 14,15 തീയതികളിൽ സ്കൂൾ അങ്കണത്തിൽ നടക്കും. പതിനാലിന് വൈകീട്ട് നാലിന് നാലാം ബാച്ച് വിദ്യാർത്ഥികൾ ഒത്തുകൂടുന്ന ചടങ്ങിൽ ജീവനക്കാരെ ആദരിക്കും. തുടർന്ന് അഥീന നാട്ട് പാട്ടരങ്ങിന്റെ പാട്ടുറവ .പതിനഞ്ചിന് രാവിലെ ഒൻപതരക്ക് സ്കൂൾ പ്ലേ ഗ്രൗണ്ടിൽ 12 ലക്ഷം ചിലവിട്ട പവലിയൻ കൈമാറും. മുൻ ചിത്രകല അദ്ധ്യാപകൻ ജോസ് അരിമ്പൂറിന്റെ പെയിന്റിംഗ് എക്സിബിഷൻ, സുമിത് രാഘവിന്റെ ഗെയിം ഷോ, രാജേഷ് ചന്ദ്രയുടെ മാജി ഷോ, പൂർവ വിദ്യാർത്ഥിസംഘടന കനലിന്റെ ഭാരവാഹികളുടെ സ്ഥാനാരോഹണം എന്നിവ നടക്കും. തുടർന്ന് തമ്പാച്ചി ബ്രദേഴ്സിന്റെ ശിങ്കാരിമേളത്തോടെ പരിപാടി സമാപിക്കുമെന്ന് കീർത്തിവാസ് പട്ടേരി, കെ.ജി. ജിജീഷ്, ഡോ. പി. സുചിത്ര, പി. വിനോദ് എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.