cenema

പയ്യന്നൂർ: തിരുവനന്തപുരത്ത് 13 മുതൽ നടക്കുന്ന കേരള അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് നൽകി ആദരിക്കുന്ന ഹോങ്കോംഗ് ചലിച്ചത്രപ്രതിഭ ആൻ ഹുയിയുടെ രണ്ട് ചലച്ചിത്രങ്ങൾ , ഓപ്പൺ ഫ്രെയിം ഫിലിം സൊസൈറ്റി മലയാളം സബ് ടൈറ്റിലുകളോടെ ഇന്നും നാളെയും കൈരളി മിനി ഓഡിറ്റോറിയത്തിൽ പ്രദർശിപ്പിക്കുന്നു. വിപ്ലവാനന്തര വിയറ്റ്നാമിലെ സങ്കടകരമായ സാമൂഹിക സാമ്പത്തിക പ്രയാസങ്ങളാൽ പലായനം ചെയ്യുന്ന മനുഷ്യരെ കുറിച്ചുള്ള സിനിമയായ ബോട്ട് പീപ്പിൾ"ഇന്ന് ) പ്രദർശിപ്പിക്കും. ഒരു വേലക്കാരിയും ചലച്ചിത്ര നിർമാതാവായ ചെറുപ്പക്കാരനും തമ്മിലുള്ള ഹൃദയബന്ധത്തെ ആവിഷ്കരിക്കുന്ന എ സിംപിൾ ലൈഫ് നാളെ (12) പ്രദർശിപ്പിക്കുന്നത്. വൈകീട്ട് അഞ്ചരക്കാണ് പ്രദർശനം. പ്രവേശനം സൗജന്യം.