
ഇരിട്ടി :സംസ്ഥാന യുവജനക്ഷേമ ബോർഡിന്റെയുംഇരിട്ടി ബ്ലോക്കിന്റെയും സംയുക്താഭിമുഖ്യത്തിൽ നടത്തുന്ന ഇരിട്ടി ബ്ലോക്ക് കേരളോത്സവം ആരംഭിച്ചു കേരളോത്സവത്തിന്റെ ഭാഗമായുള്ള ക്രിക്കറ്റ് മത്സരം പായം ഗ്രാമപഞ്ചായത്ത് സ്റ്റേഡിയത്തിൽ നടന്നു. മത്സരം ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.വേലായുധൻ ഉദ്ഘാടനം ചെയ്തു ബ്ലോക്ക് മെമ്പർ അഡ്വ.കെ.ഹമീദ് അദ്ധ്യക്ഷത വഹിച്ചു പായം ഗ്രാമപഞ്ചായത്ത് മെമ്പർ സാജിദ്, പി.പി.മീരാഭായ്,പി.ദിവാകരൻ, രമേശൻ, വിനീത്, പ്രകാശൻ, നിരൂപ് കുമാർ, രസിത്ത്, കെ.പി.ബിജു ,കെ.പ്രജീഷ് എന്നിവർ നേതൃത്വം നൽകി ക്രിക്കറ്റ് മത്സരത്തിൽ കീഴല്ലൂർ ഗ്രാമപഞ്ചായത്ത് ടീം ഒന്നാം സ്ഥാനവും ആറളം ഗ്രാമപഞ്ചായത്ത് ടീം രണ്ടാം സ്ഥാനവും കരസ്ഥമാക്കി