j

പാണത്തൂർ : ഹോസ്ദുർഗ് താലൂക്ക് ലീഗൽ സർവീസ് അതോറിറ്റിയുടേയും, പനത്തടി ഗ്രാമ പഞ്ചായത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ നടന്ന ലോക മനുഷ്യാവകാശ ദിനാചരണം പനത്തടി ഗ്രാമപഞ്ചായത്ത് ഹാളിൽ ഹോസ്ദുർഗ് താലൂക്ക് ലീഗൽ സർവീസ് അതോറിറ്റി ചെയർമാനും അഡീഷണൽ ജില്ലാ ജഡ്ജുമായ സുരേഷ് പി.എം ഉദ്ഘാടനം ചെയ്തു.ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന പ്രസാദ് അദ്ധ്യക്ഷത വഹിച്ചു . പനത്തടി പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എം. കുര്യാക്കോസ് സംസാരിച്ചു. പി.വി.മോഹനൻ ടി.എൽ.എ.സി സെക്രട്ടറി,അഡ്വ.എം.ആർ.ശിവപ്രസാദ് ക്ലാസ്സെടുത്തു . താലൂക്ക് ലീഗൽ സർവീസ് സെക്രട്ടറി പി.വി.മോഹനൻ, ജനപ്രതിനിധികൾ, വാർഡ് മെമ്പർമാരായ കെ.ജെ.ജെയിംസ്, വേണു, വിൻസെന്റ്, രാധ സുകുമാരൻ, രമ്യ, തുടങ്ങിയവർ സംബന്ധിച്ചു .കെ.മഹേശ്വരി നന്ദിയും പറഞ്ഞു.