vanitha-commision

കാസർകോട്: കാഞ്ഞങ്ങാട് മൻസൂർ ആശുപത്രി നേഴ്‌സിംഗ് കോളേജിലെ മൂന്നാം വർഷ വിദ്യാർത്ഥിനി പാണത്തൂരിലെ ചൈതന്യ (20) കോളേജ് ഹോസ്റ്റലിൽ തൂങ്ങിമരിക്കാൻ ശ്രമിച്ച സംഭവത്തിൽ സംസ്ഥാന വനിതാ കമ്മീഷൻ സ്വമേധയ കേസെടുത്തു. സംഭവം സംബന്ധിച്ച് ജില്ലാ പൊലീസ് മേധാവിയിൽ നിന്ന് വിശദമായ റിപ്പോർട്ടും തേടിയിട്ടുണ്ട്. വനിതാ കമ്മീഷൻ മെമ്പർ അഡ്വ. പി കുഞ്ഞായിഷ ഇന്നലെ രാവിലെ ഒമ്പത് മണിക്ക് മൻസൂർ നേഴ്‌സിംഗ് കോളേജിലെ ഹോസ്റ്റലിൽ എത്തി വിദ്യാർത്ഥിനികളെ നേരിട്ട് കണ്ട് വിശദവിവരങ്ങൾ ശേഖരിച്ചു. ഹോസ്റ്റൽ വാർഡൻ മോശമായി പെരുമാറിയതിന് വിഷമത്തിൽ തന്നെയാണ് ചൈതന്യ ജീവനൊടുക്കാൻ ശ്രമിച്ചതെന്ന് വിദ്യാർത്ഥിനികൾ വനിതാകമ്മിഷന് മൊഴി നൽകി. പൊലീസ് നടപടിയിൽ വീഴ്ച ഉണ്ടായാൽ വനിതാ കമ്മീഷൻ കർശനമായ നടപടി എടുക്കുമെന്നും കമ്മീഷൻ അംഗം പറഞ്ഞു.