
പാണത്തൂർ:കള്ളാർ ഗ്രാമപഞ്ചായത്ത് കൃഷിഭവൻ ക്രോപ്പ് ഹെൽത്ത് മാനേജ്മെന്റ് 2024 പദ്ധതിയുടെ ഭാഗമായി എലി നിയന്ത്രണ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു. പദ്ധതിയുടെ ഭാഗമായി സൗജന്യമായി എലിനിയന്ത്രണത്തിനുള്ള മരുന്ന് സൗജന്യമായി വിതരണം ചെയ്തു.വാർഡ് മെമ്പർ ബി.സബിതയുടെ അദ്ധ്യക്ഷതയിൽ കള്ളാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി കെ നാരായണൻ പരിപാടി ഉദ്ഘാടനം ചെയ്തു. കൃഷി ഓഫീസർ കെ.എം.ഹനീന ക്ലാസെടുത്തു. അഞ്ജനമുക്കൂട് പാടശേഖര സമിതി പ്രസിഡന്റ് കെ.രാധാകൃഷ്ണൻ നായർ സ്വാഗതവും പെസ്‌റ്റ് സ്കൗട്ട് കെ.രജനി നന്ദിയും പറഞ്ഞു.എ ഗ്രേഡ് പച്ചക്കറി ഉത്പാദക സംഘം അംഗങ്ങൾ, പാടശേഖര സമിതി അംഗങ്ങൾ, കർഷകർ തുടങ്ങിയവർ പങ്കെടുത്തു. എലികൾക്കെതിരെ ഫലപ്രദമായി ഉപയോഗിക്കാവുന്ന റോഡോഫോ (ബ്രോമഡിയലോൺ) എന്ന കെമിക്കലാണ് പദ്ധതിയുടെ ഭാഗമായി വിതരണം ചെയ്യുന്നത്.