പരിയാരം: ഭാര്യയും മക്കളും ഉപേക്ഷിച്ച് പോയ വിരോധത്തിന് അച്ഛന്റെ തലക്ക് മരവടി കൊണ്ട് അടിച്ച് പരിക്കേൽപ്പിച്ചതിന് മകൻ സന്തോഷിന്റെ പേരിൽ പരിയാരം പൊലീസ് വധശ്രമത്തിന് കേസെടുത്തു. പാണപ്പുഴ കണാരംവയലിലെ മുരിങ്ങോത്ത് വീട്ടിൽ എം.ഐ.ഐസക്കിനാണ് (74)ഗുരുതരമായി പരിക്കേറ്റത്. നവംബർ 27 ന് രാവിലെ 11.30നായിരുന്നു സംഭവം. ഇദ്ദേഹത്തെ പരിയാരം കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കയാണ്.