കണ്ണൂർ: തുളിച്ചേരിയിൽ സൂപ്പർ മാർക്കറ്റിൽ തീപിടിത്തം. രാവിലെ പത്ത് മണിയോടെയാണ് തളാപ്പ് തുളിച്ചേരി കരിമ്പിൻ തോട്ടത്തിന് സമീപത്തെ പി.കെ.പവൻ കുമാറിന്റെ ഉടമസ്ഥതയിലുള്ള ഡോർ ടു ഡോർ സൂപ്പർ മാർക്കറ്റിൽ തീപിടുത്തമുണ്ടായത്. സ്ഥാപനത്തിൽ നിന്നും പുക ഉയരുന്നത് കണ്ട് പരിസരവാസികൾ സ്ഥാപന ഉടമയെ വിവരമറിയിക്കുകയായിരുന്നു. കണ്ണൂരിൽ നിന്നെത്തിയ ഫയർഫോഴ്സ് സംഘമാണ് തീയണച്ചത്. സ്ഥാപനത്തിലെ കമ്പ്യൂട്ടറും പലചരക്ക് സാധനങ്ങളും ഉൾപ്പെടെ പൂർണ്ണമായും കത്തിനശിച്ച നിലയിലാണ്. ഷോർട്ട് സർക്യൂട്ട് മൂലമാണ് തീ പിടുത്തമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം. ടൗൺ പൊലീസും സ്ഥലത്തെത്തി.