mk-raghavan

കണ്ണൂർ:മാടായി കോളേജ് നിയമനവിവാദം കെ.പി.സി.സി അദ്ധ്യക്ഷന്റെ തട്ടകമായ കണ്ണൂരിലെ കോൺഗ്രസിൽ വൻ പൊട്ടിത്തെറിക്കിടയാക്കുന്നു. ഡി.സി.സി നേതൃത്വം പ്രാദേശിക പ്രവർത്തകരുടെ വികാരത്തിനൊപ്പം നിന്നതോടെ പോര് എം.കെ.രാഘവൻ എം.പിയും കണ്ണൂരിലെ കോൺഗ്രസും തമ്മിലായിട്ടുണ്ട്. പ്രവർത്തകരുടെ വികാരം കണക്കിലെടുക്കാതെയുളള രാഘവന്റെ നീക്കത്തിൽ ഡി.സി.സി. നേതൃത്വം കെ.പി.സി.സിയെ അതൃപ്തി അറിയിച്ചു. പുതിയ വിവാദം കണ്ണൂരിൽ എ ഗ്രൂപ്പിനെ ശക്തമാക്കുന്നതിലേക്ക് നീങ്ങുകയാണ്.

പയ്യന്നൂർ മേഖലയിൽ പാർട്ടി സംവിധാനം പ്രതിസന്ധിയിലാണെന്നും എം.കെ രാഘവൻ എം.പിക്ക് ഒപ്പമുള്ള കോളേജ് ഡയറക്ടർമാർക്കെതിരെ നടപടിയെടുത്തത് മതിയായ കാരണം കൊണ്ടാണെന്നുമാണ് കെ.പി.സി.സിക്ക് ഡി.സി.സി നൽകിയ വിശദീകരണം. കോളേജ് ഭരണസമിതി സംഘടനാതാല്പര്യത്തിന് വിരുദ്ധമായി പ്രവർത്തിച്ചെന്ന് സംഘടന ജനറൽ സെക്രട്ടറിക്ക് അയച്ച കത്തിൽ ഡി.സി.സി പ്രസിഡന്റ് വിശദീകരിച്ചിട്ടുണ്ട്.രാഘവനെതിരെ പ്രതിഷേധിച്ചതിന് നടപടി നേരിട്ട കുഞ്ഞിമംഗലത്തെ കോൺഗ്രസ് നേതാക്കൾ ഇന്നലെ പ്രതിപക്ഷ നേതാവ് വിഡി സതീശനെ കണ്ടിരുന്നു. പ്രാദേശിക പ്രശ്നം കെ.പി.സി.സി ഇടപ്പെട്ട് സംസാരിച്ച് തീർക്കുമെന്നാണ് സതീശൻ മാദ്ധ്യമപ്രവർത്തകരോട് പറഞ്ഞത്.


 ധനേഷിന്റെ അംഗത്വ രസീത് പുറത്ത്

എം.കെ. രാഘവൻ എം.പി ചെയർമാനായ മാടായി കോളേജിൽ അദ്ദേഹത്തിന്റെ ബന്ധുവായ എം.കെ.ധനേഷ് എന്ന സി.പി.എം പ്രവർത്തകന് ജോലി നൽകിയെന്നാരോപിച്ചാണ് പ്രതിഷേധം പുകയുന്നത്. അതേ സമയം ധനേഷ് 2021ൽ കോൺഗ്രസിൽ ചേർന്നെന്നാണ് രാഘവൻ അനുകൂലികളുടെ വാദം. 2021 ജനുവരി നാലിന് കുഞ്ഞിമംഗലം കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഒപ്പിട്ട് നല്കിയ അംഗത്വ രസീത് പുറത്തു വിട്ടാണ് ഈ വാദത്തെ ബലപ്പെടുത്തുന്നത്. എന്നാൽ പ്രാദേശികമായ എതിർപ്പിനെ തുടർന്ന് അംഗത്വം അപ്പോൾ തന്നെ റദ്ദാക്കിയെന്നാണ് മണ്ഡലം പ്രസിഡന്റ് കെ.വിജയന്റെ പ്രതികരണം.

 പ​ഴ​യ​ങ്ങാ​ടി​യി​ലും​ ​പ​യ്യ​ന്നൂ​രി​ലും ഏ​റ്റു​മു​ട്ടി​ ​കോ​ൺ.​പ്ര​വ​ർ​ത്ത​കർ

എം.​കെ.​രാ​ഘ​വ​ൻ​ ​എം.​പി​ ​ചെ​യ​ർ​മാ​നാ​യ​ ​പ​യ്യ​ന്നൂ​ർ​ ​കോ​ ​ഓ​പ​റേ​റ്റീ​വ് ​എ​ഡ്യു​ക്കേ​ഷ​ൻ​ ​സൊ​സൈ​റ്റി​ക്ക് ​കീ​ഴി​ലു​ള്ള​ ​മാ​ടാ​യി​ ​കോ​ളേ​ജി​ൽ​ ​ബ​ന്ധു​വാ​യ​ ​ഡി.​വൈ.​എ​ഫ്.​ഐ​ ​പ്ര​വ​ർ​ത്ത​ക​ന് ​നി​യ​മ​നം​ ​ന​ൽ​കി​യ​ ​സം​ഭ​വ​ത്തി​ലെ​ ​പ്ര​തി​ഷേ​ധം​ ​തെ​രു​വി​ലേ​ക്ക്.​ ​നി​യ​മ​ന​ത്തി​ന് ​അ​നു​കൂ​ല​മാ​യി​ ​നി​ന്ന​ ​കോ​ളേ​ജ് ​ഡ​യ​റ​ക്ട​ർ​ ​ബോ​ർ​ഡം​ഗ​വും​ ​പ​യ്യ​ന്നൂ​ർ​ ​ബ്ലോ​ക്ക് ​കോ​ൺ​ഗ്ര​സ് ​പ്ര​സി​ഡ​ന്റു​മാ​യ​ ​കെ.​ജ​യ​രാ​ജി​നെ​ ​പ​യ്യ​ന്നൂ​രി​ലെ​ ​ഒ​രു​ ​പ​രി​പാ​ടി​യി​ൽ​ ​ഒ​രു​ ​വി​ഭാ​ഗം​ ​കോ​ൺ​ഗ്ര​സ് ​പ്ര​വ​ർ​ത്ത​ക​ർ​ ​ചോ​ദ്യം​ ​ചെ​യ്തു.​പി​ന്നാ​ലെ,​ ​പ​ഴ​യ​ങ്ങാ​ടി​യി​ൽ​ ​എം.​കെ.​രാ​ഘ​വ​നെ​ ​അ​നു​കൂ​ലി​ക്കു​ന്ന​ ​പ്ര​വ​ർ​ത്ത​ക​രും​ ​നി​യ​മ​ന​ത്തി​ൽ​ ​പ്ര​തി​ഷേ​ധ​മു​ള്ള​ ​പ്ര​വ​ർ​ത്ത​ക​രും​ ​ഏ​റ്റു​മു​ട്ടി.
പ​ഴ​യ​ങ്ങാ​ടി​യി​ൽ​ ​ഇ​ന്ന​ലെ​ ​വൈ​കി​ട്ട് ​അ​ഞ്ചോ​ടെ​ ​എം​ ​കെ​ ​രാ​ഘ​വ​നെ​ ​അ​നു​കൂ​ലി​ച്ച് ​എ​ ​ഗ്രൂ​പ്പി​ന്റെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​പ​ഴ​യ​ ​മാ​ടാ​യി​ ​ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്റെ​ ​ഓ​ഫീ​സ് ​പ​രി​സ​ര​ത്തു​ ​നി​ന്ന് ​ആ​രം​ഭി​ച്ച​ ​പ്ര​ക​ട​ന​ത്തെ​ ​ഒ​രു​ ​വി​ഭാ​ഗം​ ​പ്ര​വ​ർ​ത്ത​ക​ർ​ ​ത​ട​ഞ്ഞ​തോ​ടെ​യാ​ണ് ​കൈ​യാ​ങ്ക​ളി​യി​ലെ​ത്തി​യ​ത്.​ ​പ്ര​വ​ർ​ത്ത​ക​ർ​ ​ത​മ്മി​ൽ​ ​ഉ​ന്തും​ ​ത​ള്ളും​ ​കൈ​യേ​റ്റ​വും​ ​ന​ട​ന്നു.​ ​പൊ​ലീ​സ് ​എ​ത്തി​യാ​ണ് ​ഇ​രു​ ​വി​ഭാ​ഗ​ത്തെ​യും​ ​മാ​റ്റി​യ​ത്.
കോ​ളേ​ജി​നെ​യും​ ​എം.​കെ.​രാ​ഘ​വ​നെ​യും​ ​ഇ​ല്ലാ​താ​ക്കാ​നു​ള്ള​ ​ഗൂ​ഢ​ശ്ര​മ​മാ​ണ് ​ന​ട​ക്കു​ന്ന​തെ​ന്ന് ​ഡി.​സി.​സി​ ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​ ​അ​ഡ്വ.​ബ്രി​ജേ​ഷ് ​കു​മാ​ർ​ ​ആ​രോ​പി​ച്ചു.​ ​കോ​ൺ​ഗ്ര​സി​ന്റെ​ ​മേ​ൽ​നോ​ട്ട​ത്തി​ലു​ള്ള​ ​സ്ഥാ​പ​ന​ത്തി​ൽ​ ​ഡി.​വൈ.​എ​ഫ്.​ഐ​ക്കാ​ർ​ക്ക് ​നി​യ​മ​നം​ ​കൊ​ടു​ത്ത​തി​ൽ​ ​മാ​ത്ര​മാ​ണ് ​ത​ങ്ങ​ളു​ടെ​ ​പ്ര​തി​ഷേ​ധ​മെ​ന്ന് ​രാ​ഘ​വ​നെ​തി​രെ​ ​പ​ര​സ്യ​മാ​യി​ ​പ്ര​തി​ഷേ​ധി​ച്ച​തി​ന് ​സ​സ്പെ​ൻ​ഷ​നി​ലാ​യ​ ​കു​ഞ്ഞി​മം​ഗ​ലം​ ​മ​ണ്ഡ​ലം​ ​കോ​ൺ​ഗ്ര​സ് ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​ ​കെ.​വി.​സ​തീ​ഷ് ​കു​മാ​റും​ ​പ​റ​ഞ്ഞു.