kasargod-package

തൃക്കരിപ്പൂർ: തൃക്കരിപ്പൂർ നിയോജക മണ്ഡലത്തിൽ വിവിധ സ്കൂളുകൾക്ക് പുതിയ കെട്ടിടവും കളിസ്ഥലവും പണിയുന്നതിനും അങ്കണവാടികൾ സ്മാർട്ടാക്കാനും കാസർകോട് വികസന പാക്കേജിൽ ഉൾപ്പെടുത്തി ഭരണാനുമതി ലഭിച്ചതായി എം.രാജ ഗോപാലൻ എം.എൽ.എ വാർത്താകുറിപ്പിലൂടെ അറിയിച്ചു. വിവിധ സ്കൂളുകൾക്ക് 6.75 കോടി രൂപയുടെ നിർമ്മാണത്തിനാണ് അനുമതി ലഭിച്ചത്.പടന്നകടപ്പുറം ഗവ.ഫിഷറീസ് ഹയർസെക്കൻഡറി സ്കൂളിന്റെ സമഗ്ര കായിക വികസനത്തിനായി 34 ലക്ഷവും വെള്ളാട്ട് ജി.എൽ.പി.എസ് കെട്ടിടത്തിന് 1.47 കോടിയും പെരുമ്പട്ട ജി.എൽ.പി.എസിന് 1 കോടിയും അനുവദിച്ചു. പറമ്പ ജി.എൽ.പി.എസിന് 1.55 കോടിയും കമ്മാടം ജി.എൽ.പി.എസ് വികസനത്തിനായി 1.52 കോടിയും അനുവദിച്ചു. പുതിയ കണ്ടം,​ പടന്ന മാച്ചിക്കാട്ട്,​ അരയി തുരുത്തി, അതിയടുക്കം, വെസ്റ്റ് എളേരി കൂരംചുണ്ട് അംഗനവാടികൾ സ്മാർട്ടാക്കുന്നതിന് 2.2 കോടിയുടേയും ഭരണാനുമതിയാണ് ലഭിച്ചത്.