പഴയങ്ങാടി/ കണിച്ചാർ: മാടായി ഗ്രാമപഞ്ചായത്തിലെ ആറാം വാർഡ് മാടായി, കണിച്ചാർ ഗ്രാമപഞ്ചായത്തിലെ ആറാം വാർഡ് ചെങ്ങോം എന്നീ വാർഡുകളിലെ ഉപതിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചു. രണ്ട് സീറ്റിലും എൽ.ഡി.എഫ് സ്ഥാനാർത്ഥികൾ വിജയിച്ചു.
മാടായി ഗ്രാമപഞ്ചായത്തിലെ ആറാം വാർഡിൽ മണി പവിത്രൻ (സി.പി.എം) 502 വോട്ടുകൾ നേടി. ഭൂരിപക്ഷം: 234. എൻ.പ്രസന്ന (യു.ഡി.എഫ് സ്വതന്ത്ര) 268 വോട്ടും കെ.പി വിന്ധ്യ (ബി.ജെ.പി) 144 വോട്ടും നേടി.

കണിച്ചാർ ഗ്രാമപഞ്ചായത്തിലെ ചെങ്ങോം ആറാം വാർഡിൽ രതീഷ് പൊരുന്നൻ (സി.പി.എം) 536 വോട്ടുകൾ നേടി വിജയിച്ചു. ഭൂരിപക്ഷം: 199. സി.കെ സിന്ധു (കോൺഗ്രസ്) 337, പി.വി.സിന്ധു (ബിജെപി) 11, പി.സി റിനീഷ് (സ്വതന്ത്രൻ) മൂന്ന്, സിന്ധു (സ്വതന്ത്ര) ഒന്ന് വോട്ടുകൾ നേടി.