
പയ്യന്നൂർ: മാർഷൽ ആർട്സ് യോഗ ആൻഡ് ഫിറ്റ്നസ് അക്കാഡമി സംഘടിപ്പിക്കുന്ന മൂന്നാമത് സംസ്ഥാന പവർ ഫെസ്റ്റ് 21 മുതൽ 24 വരെ ഗവ. ഗേൾസ് ഹയർസെക്കൻഡറി സ്കൂളിൽ നടക്കും. സംസ്ഥാന ജൂനിയർ ഫ്രീ സ്റ്റൈൽ, വനിത, ഗ്രീക്കോ റോമൻ ഗുസ്തി ചാമ്പ്യൻഷിപ്പ്, സംസ്ഥാന ഇൻവിറ്റേഷൻ യോഗ ചാമ്പ്യൻഷിപ്പ് എന്നിവ ഇതിന്റെ ഭാഗമായി നടക്കും.ഫെസ്റ്റിന്റെ പ്രചരണാർഥം 15ന് രാവിലെ ആറരക്ക് ഷേണായി സ്ക്വയറിൽ നിന്നും ആരംഭിക്കുന്ന മിനി മാരത്തോൺ ടി.ഐ.മധുസൂദനൻ എം.എൽ.എ ഫ്ലാഗ് ഓഫ് ചെയ്യും. പോത്തേര കൃഷ്ണൻ അദ്ധ്യക്ഷത വഹിക്കും. ഡിവൈ.എസ്.പി , കെ. വിനോദ് കുമാർ മുഖ്യാതിഥിയായിരിക്കും. മെയിൻ റോഡ്, പെരുമ്പ, ബൈപാസ് റോഡ് വഴി തിരിച്ച് ഷേണായി സ്ക്വയറിൽ സമാപിക്കും.വാർത്താ സമ്മേളനത്തിൽ പി.എ.സന്തോഷ്, വി.നന്ദകുമാർ, ഡി.സുനിൽ, മധു ഒറിജിൻ, സി വി.രാജു, വി.വി.ബിജു, പ്രകാശൻ പയ്യന്നൂർ സംബന്ധിച്ചു.