aituc
എ.ഐ.ടി.യു.സി വടക്കൻ മേഖലാ ജാഥയ്ക്ക് കാഞ്ഞങ്ങാട് നൽകിയ സ്വീകരണത്തിൽ ജാഥ ലീഡര്‍ ടി. ജെ ആഞ്ചലോസ് സംസാരിക്കുന്നു

കാസർകോട്: തൊഴിൽ മേഖലകളിൽ തൊഴിലാളികൾ അഭിമുഖീകരിക്കുന്ന വിവിധ വിഷയങ്ങൾ ഉയർത്തിപ്പിടിച്ച് തൊഴിൽ സുരക്ഷിതത്വത്തിനും അവകാശ സംരക്ഷണത്തിനും വേണ്ടി എ.ഐ.ടി.യു.സി നേതൃത്വത്തിൽ നടക്കുന്ന പ്രക്ഷോഭത്തിന്റെ പ്രചരണാർത്ഥം സംഘടിപ്പിക്കുന്ന വടക്കൻമേഖല ജാഥയ്ക്ക് കാസർകോട് ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ ഉജ്ജ്വല സ്വീകരണം. എ.ഐ.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ടി.ജെ ആഞ്ചലോസ് നയിക്കുന്ന ജാഥ ഇന്നലെ കാസർകോട് ജില്ലയിലെ മഞ്ചേശ്വരം, ബദിയടുക്ക, കാഞ്ഞങ്ങാട്, പരപ്പ, തൃക്കരിപ്പൂർ എന്നീ കേന്ദ്രങ്ങളിൽ സ്വീകരണം ഏറ്റുവാങ്ങി. വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ ജാഥാ ലീഡർ സംസ്ഥാന പ്രസിഡന്റ് ടി.ജെ ആഞ്ചലോസ്, ജാഥ വൈസ് ക്യാപ്റ്റൻ കെ.കെ അഷറഫ്, ഡയറക്ടർ കെ.ജി.ശിവാനന്ദൻ, ജാഥാംഗങ്ങളായ പി. സുബ്രഹ്മണ്യൻ, വിജയൻ കുനിശേരി, കെ.വി.കൃഷ്ണൻ, സി.കെ ശശിധരൻ, ചെങ്ങറ സുരേന്ദ്രൻ, താവം ബാലകൃഷ്ണൻ, കെ.സി.ജയപാലൻ, കെ.മല്ലിക, എത്സബത്ത് അസീസി, എ.ഐ.ടി.യു.സി കാസർകോട് ജില്ലാ പ്രസിഡന്റ് കെ. എസ് കുര്യാക്കോസ്, ജനറൽ സെക്രട്ടറി ടി.കൃഷ്ണൻ, പി.വിജയകുമാർ, ബിജു ഉണ്ണിത്താൻ തുടങ്ങിയവർ സംസാരിച്ചു. കാഞ്ഞങ്ങാട്ടെ സ്വീകരണത്തിൽ സംഘാടക സമിതി ചെയർമാൻ എൻ.ബാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ജനറൽ കൺവീനർ എ.ദാമോദരൻ സ്വാഗതം പറഞ്ഞു. പരപ്പയിൽ എം.ശശിധരൻ അദ്ധ്യക്ഷത വഹിച്ചു. കെ.ഭൂപേഷ് സ്വാഗതം പറഞ്ഞു. ജാഥ ഇന്ന് കണ്ണൂർ ജില്ലയിൽ പര്യടനം നടത്തും.