
കണ്ണൂർ: റിപ്പബ്ളിക് ദിനത്തോടനുബന്ധിച്ച് ആകാശവാണി സംഘടിപ്പിക്കുന്ന സർവഭാഷ കവിസമ്മേളനത്തിൽ പ്രശസ്ത കവി മാധവൻ പുറച്ചേരിക്ക് പങ്കെടുക്കും.വിവിധ ഇന്ത്യൻ ഭാഷകളിൽ നിന്നും പ്രശസ്തരായ 22 കവികൾ പങ്കെടുക്കുന്ന കവിസമ്മേളനത്തിൽ മലയാളത്തിൽ നിന്നുള്ള ഏക പ്രതിനിധിയാണ് ഇദ്ദേഹം.
ഈ മാസം 19ന് മുംബൈയിൽ നടക്കുന്ന കവിസമ്മേളനം റിപ്പബ്ളിക് ദിന തലേന്ന് ആകാവാണി പ്രക്ഷേപണം ചെയ്യും.
പ്രവാസിയുടെ മൊഴികൾ, പെയിൻ കില്ലർ, സൈക്കിൾ യാത്രയിൽ നാം, പൊന്നേ പൊന്നേ, ഈ ഞായറാഴ്ചകളെ നോക്കു, പതാകകൾക്കിടയിൽ , മൊബൈലിൽ ഒരു യക്ഷൻ, ഉച്ചിര, മീനൂട്ടിയുടെ ഓൺലൈൻ സഞ്ചാരം, കുചേരസദ്ഗതിയും കാറൽമാർക്സും അമ്മയുടെ ഓർമ്മ പുസ്തകം തുടങ്ങിയ കൃതികളിലൂടെ പ്രശസ്തനായ മാധവൻ പുറച്ചേരി പ്രൊഫ.ജോസഫ് മുണ്ടശ്ശേരി അവാർഡ്, വിദ്യാവചസ്പതി കെ.വി.കുഞ്ഞിരാമൻ മാസ്റ്റർ അവാർഡ്, കോറത്ത് ലക്ഷ്മികുട്ടി അമ്മ അവാർഡ്, ബി.സി.വി ട്രസ്റ്റ് കവിതാപുരസ്‌കാരം, പി.ടി.തങ്പ്പൻ മാസ്റ്റർ സാഹിത്യപുരസ്‌കാരം, എം.എം.സേതുമാധവൻ സ്മാരക പുരസ്‌കാരം, മഹാകവി കുട്ടിമത്ത് അവാർഡ്, എൻ.വി.കൃഷ്ണവാരിയർ കാവ്യ പുരസ്‌കാരം, സഹോദരൻ പുരസ്‌കാരം, അങ്കണം ഷംസുദ്ദീൻ സ്മൃതി പുരസ്‌കാരം,നിറവ് സ്മൃതി അവാർഡ് , രചന സാഹിത്യ പുരസ്‌കാരം, ഏഴുവന്തല ഉണ്ണിക്കൃഷ്ണൻ സാഹിത്യപുരസ്‌കാരം, പി.ആർ രാമചന്ദ്രൻ സ്മാരക പുരസ്‌കാരം എന്നിവ നേടിയിട്ടുണ്ട്. ദേശീയകവിസമ്മേളനത്തിലും പങ്കെടുത്തിട്ടുണ്ട്. പ്രമുഖ കമ്മ്യൂണിസ്റ്റ് നേതാവായിരുന്ന പുറച്ചേരിയിലെ ഗോവിന്ദൻ നമ്പൂതിരിയുടെയും ഗംഗാ അന്തർജ്ജനത്തിന്റെയും മകനാണ്.