bar-aso

കോടതി ബഹിഷ്കരിച്ച നൂറോളം അഭിഭാഷകർ ഉത്തരവിന്റെ പകർപ്പ് കത്തിച്ച് പ്രതിഷേധിച്ചു

കണ്ണൂർ: കണ്ണൂരിന് അനുവദിച്ച ഡിജിറ്റൽ കോടതി തലശേരിയിലേക്ക് മാറ്റുന്ന സംസ്ഥാന സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് കണ്ണൂരിലെ അഭിഭാഷകർ കക്ഷി രാഷ്ട്രീയ ഭേദമില്ലാതെ കോടതി നടപടികൾ ബഹിഷ്‌കരിച്ച് കളക്ടറേറ്റിലേക്ക് മാർച്ച് നടത്തി.
കണ്ണൂരിന് അനുവദിച്ച ഡിജിറ്റൽ കോടതി തലശേരിയിലേക്ക് മാറ്റുന്ന സംസ്ഥാന സർക്കാർ ഉത്തരവിിന്റെ പകർപ്പ് കത്തിച്ചാണ്

കളക്ടറേറ്റിന് മുന്നിൽ വച്ചായിരുന്നു പകർപ്പ് കത്തിച്ചത്.
കണ്ണൂർ കോടതി പരിസരത്ത് നിന്നും പ്രതിഷേധ ജാഥയായാണ് അഭിഭാഷകർ കളക്ടറേറ്റിലെക്കെത്തിയത്. കേരള ബാർ കൗൺസിൽ അംഗം അഡ്വ.സി കെ.രത്നാകരൻ ഉദ്ഘാടനം ചെയ്തു. കണ്ണൂർ ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വ.കസ്തൂരി ദേവൻ അദ്ധ്യക്ഷത വഹിച്ചു. നൂറോളം അഭിഭാഷകർ പ്രതിഷേധത്തിൽ പങ്കെടുത്തു.ജി.വി പങ്കജാക്ഷൻ, ബാബുരാജ് കൊലാരത്ത്, ഇ.പി. ഹംസക്കുട്ടി, പി.പി.വേണു, സി കൃഷ്ണൻ സംസാരിച്ചു.

‌ഡിജിറ്റൽ കോടതി തലശ്ശേരിയിലേക്ക് മാറ്റുന്ന നടപടിയിൽ കടുത്ത പ്രതിഷേധമുണ്ട്. ഇക്കാര്യത്തിൽ നിയമലംഘനത്തെ തുടർന്നുണ്ടാകുന്ന ഏത് പ്രത്യാഘാതവും നേരിടാൻ കണ്ണൂരിലെ അഭിഭാഷക സമൂഹം തയാറാണ് -കേരള ബാർ കൗൺസിൽ അംഗം അഡ്വ.സി കെ.രത്നാകരൻ

പിന്നിൽ സങ്കുചിത താൽപര്യമെന്ന് കണ്ണൂർ ബാർ അസോ.

എല്ലാ കോടതികളും തലശേരിയിൽ മാത്രം സ്ഥാപിക്കുന്നതിന് പിന്നിൽ സങ്കുചിതതാൽപര്യം സംരക്ഷിക്കുന്ന ഒരു വിഭാഗമാണെന്ന് കണ്ണൂർ ബാർ അസോസിയേഷൻ ഭാരവാഹികൾ കുറ്റപ്പെടുത്തി .കഴിഞ്ഞ കാലത്തെല്ലാം പ്രവർത്തിച്ച ആ വിഭാഗം ഇപ്പോഴും സജീവമാണ്. ഇക്കാര്യം ശ്രദ്ധയിൽപെടുത്താൻ മുഖ്യമന്ത്രിയെ കണ്ടപ്പോൾ ആകെ അനുവദിച്ചത് രണ്ട് മിനുറ്റാണ്.ചരിത്രമറിയാത്തത് കൊണ്ടാണ് ഇങ്ങനെ പറയുന്നതെന്നായിരുന്നു ഇക്കാര്യത്തിൽ മുഖ്യമന്ത്രിയുടെ മറുപടിയെന്നും കണ്ണൂർ ബാർ അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു.