volly

കാഞ്ഞങ്ങാട്: ജില്ല പുരുഷ-വനിത വോളി സെലക്ഷൻ ട്രയൽ 15ന് രാവിലെ 9 മുതൽ ചെർക്കള ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കും .മികച്ച 12 കളിക്കാരെ 21 മുതൽ 23 വരെ എറണാകുളത്ത് നടക്കുന്ന അന്തിമ സെലക്ഷനിൽ പങ്കെടുപ്പിക്കും. ജില്ലാ വോളി അസോസിയേഷനും ഒളിമ്പിക് അസോസിയേഷനും രൂപീകരിച്ച മോണിറ്ററിംഗ് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ട്രയൽ നടക്കുന്നത്. ജില്ലയിൽ ജനിച്ചു വളർന്നവരോ ജോലി ചെയ്യുന്നവരോ പഠിക്കുന്നവരോ ആയ വോളിബോൾ കളിക്കാർക്ക് ട്രയൽസിൽ പങ്കെടുക്കാം. വാർത്താ സമ്മേളനത്തിൽ ഒളിമ്പിക് അസോസിയേഷൻ സെക്രട്ടറി എം.അച്യുതൻ, പ്രസിഡന്റ് ടി.വി.ബാലൻ, വോളിബോൾ അസോസിയേഷൻ സെക്രട്ടറി വി.വി.വിജയമോഹൻ, റോയി മാത്യു, ഷുക്കൂർ ചെർക്കള, കെ.സി ആന്റണി എന്നിവർ സംബന്ധിച്ചു.