
കാസർകോട്: കേരള സഹകരണ എംപ്ലോയീസ് യൂണിയൻ (കെ.സി.ഇ.യു) സംസ്ഥാന കൗൺസിൽ നാളെ ചെർക്കള ഐ മാക്‌സ് ഓഡിറ്റോറിയത്തിലെ പി രാഘവൻ നഗറിൽ നടക്കും. രാവിലെ ഒമ്പതരക്ക് സി.ഐ.ടി.യു സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം ഉദ്‌ഘാടനം ചെയ്യും. കെ.സി.ഇ.യു സംസ്ഥാന പ്രസിഡന്റ് പി.എം.വഹീദ അദ്ധ്യക്ഷത വഹിക്കും. ജനറൽ സെക്രട്ടറി എൻ.കെ. രാമചന്ദ്രൻ റിപ്പോർട്ട് അവതരിപ്പിക്കും.തിരഞ്ഞെടുത്ത 300 പ്രതിനിധികൾ കൗൺസിലിനെത്തും. സഹകരണ മേഖലയുടെ ഭാവി ഭദ്രമാക്കാനുള്ള നിർണായക തീരുമാനങ്ങൾ കൗൺസിലിൽ ഉണ്ടാകുമെന്ന് സംഘാടകസമിതി വൈസ് ചെയർമാൻ ടി.എം.എ കരീം, കൺവീനർ കെ.വി.വിശ്വനാഥൻ, കെ.സി ഇ.യു സംസ്ഥാന വൈസ് പ്രസിഡന്റ് പി.ജാനകി, ബി.മോഹനൻ, കെ.വി.രമേശൻ എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.