
പയ്യന്നൂർ : സംസ്ഥാനത്തെ തൊഴിലാളികളുടെ തൊഴിലും കൂലിയും സാമൂഹ്യ സുരക്ഷയും ഉറപ്പുവരുത്തുക , കേന്ദ്രം കേരളത്തോട് കാണിക്കുന്ന അവഗണന അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് എ.ഐ.ടി.യു.സി. ഒരു ലക്ഷം തൊഴിലാളികളുടെ സെക്രട്ടറിയേറ്റ് മാർച്ച് നടത്തുന്നതിന്റെ ഭാഗമായി സംഘടിപ്പിച്ച കാസർകോട് നിന്ന് തൃശ്ശൂരിലേക്കുള്ള വടക്കൻ മേഖല തൊഴിലാളി പ്രക്ഷോഭ ജാഥക്ക് പയ്യന്നൂരിൽ സ്വീകരണം നൽകി. മുത്തുക്കുടകളുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെ പഴയ പോസ്റ്റാഫീസ് പരിസരത്ത് നിന്ന് ജില്ലാ നേതാക്കൾ സ്വീകരിച്ച് ഷേണായി സ്‌ക്വയറിലേക്ക് ആനയിച്ചു. സമ്മേളനത്തിൽ എം. രാമകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു . ജാഥാ ലീഡർ ടി.ജെ.ആഞ്ചലോസ് , ജാഥാംഗങ്ങളായ കെ.മല്ലിക , കെ.കെ.അഷ്‌റഫ് ,കെ.ജി.ശിവാനന്ദൻ എന്നിവരും , കെ.വി.ബാബു , വി.ബാലൻ, ശ്രീജിത്ത് കുഞ്ഞിമംഗലം, പി.ലക്ഷ്മണൻ , എൻ.പി.ഭാസ്‌കരൻ തുടങ്ങിയവരും പ്രസംഗിച്ചു.