pukasa

കാഞ്ഞങ്ങാട്: ഇ.പി രാജഗോപാലന്റെ നിരൂപണ സാഹിത്യത്തെ അടിസ്ഥാനമാക്കി പു.ക.സ കാസർകോട് ജില്ലാകമ്മിറ്റിയും പി.ജി വായനാക്കൂട്ടവും സംയുക്തമായി സംഘടിപ്പിക്കുന്ന നടന്നുപോകുന്ന വാക്ക് നിരൂപണ സാഹിത്യോത്സവം ഇന്ന് രാവിലെ 10ന് സുനിൽ പി.ഇളയിടം ഉദ്ഘാടനം ചെയ്യും. തുടർന്ന് ഇ.പി.രാജഗോപാലന്റെ രണ്ട് പുതിയ പുസ്തകങ്ങളുടെ പ്രകാശനം നടക്കും. പല ഭാഷകളിലെ ജീവിതം പി.വി.കെ. പനയാലിൽ നിന്ന് വി.എം മൃദുലും എന്റെ സ്ത്രീയറിവുകൾ അഡ്വ.പി.അപ്പുക്കുട്ടനിൽ നിന്ന് ഡോ.സി കെ.സബിതയും ഏറ്റുവാങ്ങും. ഇ പി കൃതികളിലെ മൗലീക നിരീക്ഷണങ്ങളെ മുൻനിർത്തി തയ്യാറാക്കിയ 'വാക്കിന്റെ ലോകം; ലോകത്തിന്റെ വാക്ക് പാനൽ പ്രദർശനത്തിന്റെ ഉദ്ഘാടനം എം.വി.ബാലകൃഷ്ണൻ നിർവ്വഹിക്കും. തുടർന്ന് മൂന്ന് സെഷനുകളിലായി സംവാദം നടക്കും. സമാപന സമ്മേളത്തിൽ അഡ്വ.സി ഷുക്കൂർ, പ്രൊഫ.കെ.പി.ജയരാജൻ, ഡോ.വി.പി.പി.മുസ്തഫ എന്നിവർ സംസാരിക്കും.