hindu-aikyavedi

കാഞ്ഞങ്ങാട്: ഹിന്ദു ഐക്യവേദി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മാവുങ്കാലിൽ പൊതുയോഗം നടത്തി. ഹിന്ദു ഐക്യവേദി ജില്ല വർക്കിംഗ് പ്രസിഡന്റ് ഗോപാലകൃഷ്ണൻ തച്ചങ്ങാട് സമ്മേളനം ഉദ്ഘാടനം ചെയ്തു. സംഘടനാ ജില്ലാസെക്രട്ടറി സുധാകരൻ കൊള്ളിക്കാട് അദ്ധ്യക്ഷത വഹിച്ചു. യോഗത്തിൽ ശ്യം മോഹൻ, ജില്ല സെക്രട്ടറി മോഹനൻ വാഴക്കോട്, താലൂക്ക് ജനറൽ സെക്രട്ടറി രാജൻ കോയങ്കര എന്നിവർ സംസാരിച്ചു. ബി.ജെ.പി ജില്ലാകമ്മറ്റി അംഗം രവീന്ദ്രൻ മാവുങ്കാൽ, ബി.ജെ.പി പഞ്ചായത്ത് പ്രസിഡന്റ് എ.എം.പ്രദീപ് കുമാർ,ബി.എം.എസ് പഞ്ചായത്ത് പ്രസിഡന്റ് ഗിരീഷ് കാട്ടുകുളങ്ങര, വിശ്വഹിന്ദു പരിഷത്ത് ജില്ല ശാരീക് പ്രമുഖ് ശശിധരൻ മാസ്റ്റർ എന്നിവർ സംസാരിച്ചു.