
കാഞ്ഞങ്ങാട് : മൻസൂർ നഴ്സിംഗ് കോളേജ് മൂന്നാം വർഷവിദ്യാർത്ഥി ചൈതന്യയുടെ ആത്മഹത്യശ്രമത്തിന്റെ പശ്ചാത്തലത്തിൽ ആരോഗ്യ വകുപ്പ് ആശുപത്രി മാനേജ്‌മെന്റിനെതിരെ നടപടി സ്വീകരിക്കണമെന്ന് എൻ.സി.പി മൻസൂർ ആശുപത്രിയിലേക്ക് മാർച്ച് നടത്തി. ജില്ലാ പ്രസിഡന്റ് കരീം ചന്തേര ഉദ്ഘാടനം ചെയ്തു. ജില്ലാട്രഷറർ ബെന്നി നാഗമറ്റം അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി സി ബാലൻ, നാഷണലിസ്റ്റ് സ്റ്റുഡൻസ് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് അരുൺ സത്യനാഥ്, ജില്ലാ ജനറൽ സെക്രട്ടറിമാരായ ടി.നാരായണൻ, സിദ്ദിഖ് കൈക്കമ്പ, ബ്ലോക്ക് പ്രസിഡന്റുമാരായ രാഹുൽ നീലാങ്കര ,മുഹമ്മദ് കൈക്കമ്പ, നാസർ പള്ളം, സമീർ അണങ്കൂർ,എൻ.വൈ.സി ജില്ലാ പ്രസിഡന്റ് ലിജോ സൊബാസ്റ്റ്യൻ, മൈനോറിറ്റി കോൺഗ്രസ്സ് ജില്ലാ പ്രസിഡന്റ് ഹമീദ് ചേരങ്കൈ , ടി.വി.കൃഷ്ണൻ, മോഹനൻ ചുണ്ണംകുളം എന്നിവർ സംസാരിച്ചു.