
തളിപ്പറമ്പ്: പൂക്കോത്ത് തെരുവിലെ പൂക്കോത്ത് കൊട്ടാരത്തിൽ കാർത്തിക മഹോത്സവം ആഘോഷിച്ചു. പൂക്കോത്ത് കൊട്ടാരം മാതൃസമിതിയുടെ നേതൃത്വത്തിൽ ദേവീ മഹാത്മ്യം പാരായണം ചെയ്തു. കെ.മധുസൂദനൻ ദേവീസ്തോത്ര പാരായണവും നടത്തി . പൂക്കോത്ത് കൊട്ടാരം വാദ്യസംഘത്തിന്റെ പഞ്ചാരിമേളവും ഇതോടനുബന്ധിച്ച് അരങ്ങേറി. വിശേഷാൽ കാർത്തിക പൂജയും കോലസ്വരൂപത്തിങ്കൽ തായ്പരദേവതയുടെ തിടമ്പ് എഴുന്നള്ളത്തും കാർത്തിക മഹോത്സവത്തിന്റെ ഭാഗമാി നടന്നു. ക്ഷേത്ര ദർശനത്തിനെത്തിയ ഭക്തജനങ്ങൾക്ക് വൃശ്ചിക മാസത്തെ കാർത്തിക ദിവസത്തെ പ്രധാന വഴിപാടായ 'കാരയപ്പം ' പ്രസാദമായി വിതരണം ചെയ്തു. സന്ധ്യക്ക് കാർത്തിക വിളക്കും നടത്തി.