orfanage

പയ്യാവൂർ:വൃദ്ധമന്ദിരം, അനാഥാലയങ്ങൾ, സൈക്കോ സോഷ്യൽ സെന്ററുകൾ ഉൾപ്പെടെയുള്ള സാമൂഹ്യ ക്ഷേമ സ്ഥാപനങ്ങളെ ബിൽഡിംഗ് റെഗുലറൈസേഷൻ ഫീസ്, ആഡംബര നികുതി, കെട്ടിട നിർമ്മാണ തൊഴിലാളി ക്ഷേമനിധി എന്നിവയിൽ നിന്ന് ഒഴിവാക്കി ഇളവു നൽകുന്നതിന് സർക്കാർ നടപടികൾ സ്വീകരിക്കണമെന്ന് അസോസിയേഷൻ ഓഫ് ഓർഫനേജസ് ആൻഡ് ചാരിറ്റബിൾ ഇൻസ്റ്റിറ്റ്യൂഷൻസ് ജില്ലാ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.പി.വി.സൈനുദ്ദീൻ ഉദ്ഘാടനം ചെയ്തു.പ്രസിഡന്റ് ബ്രദർ സജി അദ്ധ്യക്ഷത വഹിച്ചു. സന്യാസ ജീവിതത്തിന്റെ അരനൂറ്റാണ്ട് പൂർത്തിയാക്കിയ സിസ്റ്റർ വിനീതയെ യോഗം ആദരിച്ചു. അനാഥശാല സേവനരംഗത്ത് മാതൃകാപരമായ പ്രവർത്തനങ്ങൾ നടത്തിയ ടി.കെ.പരീക്കുട്ടി ഹാജി, കെ.മുസ്തഫ , സിസ്റ്റർ അമല എന്നിവരെ യോഗം അനുസ്മരിച്ചു. യോഗത്തിൽ ടി.എ.തങ്ങൾ, രവീന്ദ്രനാഥ് ചേലേരി, കെ.കെ.അഹമ്മദ് ഹാജി, സിസ്റ്റർ ക്ലയർ, കെ.എൻ.മുസ്തഫ, സിസ്റ്റർ ദീന എന്നിവർ പ്രസംഗിച്ചു. സി എച്ച്.മൊയ്തു ഹാജി സ്വാഗതവും ഷമീമ ഇസ്ലാഹിയ നന്ദിയും പറഞ്ഞു.