
കിനാനൂർ:കിനാനൂർ സർവീസ് സഹകരണ ബാങ്ക് വാർഷിക ജനറൽ ബോഡി യോഗം ചായ്യോത്ത് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ പ്രസിഡന്റ് വി.കെ.രാജന്റെ അദ്ധ്യക്ഷതയിൽ നടന്നു. ജനറൽ ബോഡി യോഗത്തിൽ കഴിഞ്ഞ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഫുൾ എ പ്ലസ് നേടിയ ബാങ്ക് അംഗങ്ങളുടെ മക്കളെ ക്യാഷ് അവാർഡ് നൽകി അനുമോദിച്ചു . ബാങ്ക് സെക്രട്ടറി രാജൻ കുണിയേരി 2023- 24 വർഷത്തെ പ്രവർത്തന റിപ്പോർട്ടും വരവുചെലവ് കണക്കും അവതരിപ്പിച്ചു. മുൻ പ്രസിഡന്റ് കെ.പി.നാരായണൻ,സഹകരണ സംഘം അസിസ്റ്റന്റ് രജിസ്ട്രാർ ഓഫീസ് ഇൻസ്പെക്ടർ വിനോദ് എന്നിവർ സംസാരിച്ചു. ജനപ്രതിനിധികളും ബാങ്ക് ഭരണസമിതി അംഗങ്ങളും യോഗത്തിൽ പങ്കെടുത്തു.