
കാഞ്ഞങ്ങാട്: മഞ്ഞപ്പിത്ത രോഗ പ്രതിരോധത്തിനുള്ള വാക്സിൻ ക്ഷാമം പരിഹരിക്കാൻ സർക്കാരുകൾ അടിയന്തര നടപടി സ്വീകരിക്കണമെന്ന് കേരളാ പ്രൈവറ്റ് ഫാർമസിസ്റ്റ്സ് അസോസിയേഷൻ (കെ.പി.പി.എ) ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.കെ.പി.പി.എ സംസ്ഥാന പ്രസിഡന്റ് ഗലീലിയോ ജോർജ്ജ് സമ്മേളനം ഉദ്ഘാടനം ചെയ്തു. സ്വാഗത സംഘം ചെയർമാൻ സി വിനോദ് കുമാർ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ടി.സജിത് കുമാർ, നഗരസഭാ കൗൺസിലർ ടി.കെ. സുമയ്യ, ജില്ലാ പ്രസിഡന്റ് കൃഷ്ണവർമ്മരാജ, പി.പ്രിയംവത ,പി.ഭാസ്‌കരൻ, കെ.രാധാകൃഷ്ണൻ,വി.വി.ഷീന, എം.വിനോദ്, ഇ. വേണുഗോപാലൻ എന്നിവർ സംസാരിച്ചു. പ്രതിനിധി സമ്മേളനം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ജയൻ കോറോത്ത് ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി ഹരിഹരൻ.എച്ച് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.എസ്.എസ്.എൽ.സി , പ്ലസ് ടു ഉന്നത വിജയികളെ ചടങ്ങിൽ അനുമോദിച്ചു.