
പയ്യന്നൂർ: കാറമേൽ യുവശക്തി ഉത്തര മേഖല വോളി 17 മുതൽ 19 വരെ മുച്ചിലോട്ട് പരിസരത്തെ ഫ്ലഡ്ലിറ്റ് സ്റ്റേഡിയത്തിൽ നടക്കും.17ന് വൈകീട്ട് 7ന് മുൻമന്ത്രി ഇ.പി.ജയരാജൻ ഉദ്ഘാടനം ചെയ്യും. ടി.ഐ.മധുസൂദനൻ എം.എൽ.എ, മുൻ ഇന്ത്യൻ വോളി ടീം ക്യാപ്റ്റൻ ജോബി ജോസഫ് എന്നിവർ മുഖ്യാതിഥികളായിരിക്കും.സമാപന സമ്മേളനം 19ന് വൈകീട്ട് 8ന് എം.വിജിൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. നഗരസഭ ചെയർപേഴ്സൺ കെ.വി.ലളിത ബ്രോഷർ പ്രകാശനം ചെയ്യും.
റെഡ്സ്റ്റാർ ആലക്കാട്, ടാസ്ക് മക്രേരി, യുവധാര പട്ടാന്നൂർ, റിവർസ്റ്റാർ പറവൂർ, ഭഗത് സിംഗ് അന്നൂർ, ടീം റെഡ് കാറമേൽ എന്നീ പ്രമുഖ ടീമുകൾ പങ്കെടുക്കും.19ന് വനിത വോളി പ്രദർശനമത്സരം.വാർത്താ സമ്മേളനത്തിൽ കെ.വി.സുധാകരൻ, പി.വി.മനോജ്, കെ.എം.പ്രസാദ്, വി.കെ.നിഷാദ്, ടി.വി. സനൂപ്, ഇ.രാജീവൻ, ടി.വി.സനീഷ്, എ. മിഥുൻ സംബന്ധിച്ചു.