
കണ്ണൂർ: നവോത്ഥാന രംഗത്ത് മാതൃകപരമായി മുന്നേറിയിരുന്ന കേരളത്തെ അന്ധവിശ്വാസങ്ങളുടേയും അനാചാരങ്ങളുടേയും കൂത്തരങ്ങായി മാറ്റാനുള്ള ആസൂത്രിത നീക്കങ്ങൾ പല സംഘടിത ശക്തികളിൽ നിന്നും ഉണ്ടാവുന്നുവെന്നത് പ്രതിഷേധാർഹമെന്ന് മുസ്ലിം ഗേൾസ് ആന്റ് വുമൻസ് മൂവ്‌മെന്റ് ജില്ലാ കൗൺസിൽ. തായത്തെരു സലഫി ദഅവ സെന്ററിൽ ചേർന്ന കൗൺസിൽ സംസ്ഥാന ജനറൽ സെക്രട്ടറി സി.ടി ആയിഷ ഉദ്ഘാടനം ചെയ്തു. റുക്സാന വാഴക്കാട് അദ്ധ്യക്ഷത വഹിച്ചു.സെക്രട്ടറി സഫൂറ തിരുവണ്ണൂർ, കെ.എൻ.എം മർകസുദ്ദഅവ പ്രതിനിധി അശ്രഫ് മമ്പറം, ഐ.ജി.എം ജില്ലാ സെക്രട്ടറി ഷാന ഏഴോം, മറിയം അൻവാരിയ്യ, റുസീന ചക്കരക്കൽ പ്രസംഗിച്ചു.ഭാരവാഹികൾ: കെ.ശബീന (പ്രസി) ,കെ.പി ഹസീന (ട്രഷറർ).