ഇന്ത്യൻ റെയിൽവെ മാനേജ്മെന്റ് സർവ്വീസിൽ ഐ.ആർ.എം ഓഫീസർ
ചീമേനി: നാടിന് അഭിമാനമായി കെ.വി ശ്രീലക്ഷ്മി,. സിവിൽ സർവീസ് വിജയിച്ച് ഇന്ത്യൻ റെയിൽവെ മാനേജ്മെന്റ് സർവ്വീസിൽ ഐ.ആർ.എം ഗ്രേഡ് ഓഫീസറായി ശ്രീലക്ഷ്മി നിയമിതയായി. ചീമേനിയിലെ കൂളിയടുത്ത് രാംകുമാറിന്റെയും ചീമേനി കുന്നന്ത്ര വലിയ വീട്ടിൽ ജയശ്രീയുടെയും മകളാണ്.
കണ്ണൂർ ഉർസുലൈൻ സീനിയർ സെക്കൻഡറി സ്കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. സെക്കൻഡറി - ഹയർ സെക്കൻഡറി വിദ്യാഭ്യാസം മുംബൈയിലായിരുന്നു. പിതാവ് രാംകുമാർ മുംബൈയിലെ ഒരു ഫാർമ്മസ്യൂട്ടിക്കൽ കമ്പനിയിലായിരുന്നു ജോലി ചെയ്തിരുന്നത്. മുംബൈ യൂണിവേഴ്സിറ്റിക്ക് കീഴിലുള്ള രാമറാവു ആധിക് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ നിന്നും ബാച്ച്‌ലർ ഓഫ് എഞ്ചിനീയറിംഗ് ഇൻ ഇൻസ്ട്രുമെന്റേഷനിൽ നിന്നും ബിരുദം നേടിയ ശേഷമാണ് സിവിൽ സർവ്വീസ് പരീക്ഷ എഴുതിയത്. ചീമേനിയിൽ നിന്നും ആദ്യമായാണ് ഒരാൾ സിവിൽ സർവ്വീസ് പരീക്ഷ വിജയിച്ച് ഉന്നത സ്ഥാനത്ത് എത്തുന്നത്.