sadya
ഉദിനൂർ സെൻട്രൽ എ.യു.പി. സ്കൂളിൽ സംഘടിപ്പിച്ച 'ഒന്നിച്ചൊരുസദ്യ'

തൃക്കരിപ്പൂർ: ഉദിനൂർ സെൻട്രൽ എ.യു.പി. സ്കൂളിൽ സംഘടിപ്പിച്ച 'ഒന്നിച്ചൊരുസദ്യ' വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും അദ്ധ്യാപകർക്കും പുത്തനനുഭവമായി മാറി. രക്ഷിതാക്കളുടെ കൂട്ടായ്‌മയിൽ വിഭവങ്ങൾ തയാറാക്കി. പഴയ കാലത്തിന്റെ സദ്ഭാവങ്ങൾ പുതിയ തലമുറയ്ക്ക് പകർന്നുനൽകുക എന്ന ആശയവും സഹകരണം, ഉത്തരവാദിത്തം എന്നിവയുടെ പ്രാധാന്യം പഠിപ്പിക്കുക എന്നതുമായിരുന്നു പരിപാടിയുടെ പ്രധാന ലക്ഷ്യം. ആഹാരവും ആരോഗ്യവും എന്ന വിഷയത്തിൽ പടന്ന കുടുംബാരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്പെക്ടർ പ്രകാശൻ ചന്തേര സംസാരിച്ചു. പോയ കാലത്തിന്റെ രുചിയോർമ്മകൾ കെ. നളിനി, മുൻ പ്രധാനാദ്ധ്യാപിക പി. കൈരളി, അദ്ധ്യാപികമാരായ വി. അമൃത, സി. അശ്വിനി തുടങ്ങിയവർ പങ്കുവെച്ചു. പ്രധാനാദ്ധ്യാപകൻ കെ. രാജേഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. എ.വി. അനുഷ സ്വാഗതവും എം. ജിഷ നന്ദിയും പറഞ്ഞു.