winner
വിന്നേഴ്സ് ഡേ ചലച്ചിത്ര നടൻ സുശീൽ കുമാർ തിരുവങ്ങാട് ഉദ്ഘാടനം ചെയ്യുന്നു

തലശ്ശേരി: കോളേജ് ഓഫ് നഴ്സിംഗ് തലശ്ശേരി നഴ്സിംഗ് വിദ്യാർത്ഥികൾക്കായി ആരോഗ്യ സർവകലാശാല നടത്തിയ നോർത്ത് സോൺ, ഇന്റർസോൺ കലോത്സവ വിജയികളെയും കായികമത്സരങ്ങളിൽ വിജയിച്ച വിദ്യാർത്ഥികളെയും അനുമോദിച്ചു. വിന്നേഴ്സ് ഡേ പ്രശസ്ത ചലച്ചിത്ര നടൻ സുശീൽ കുമാർ തിരുവങ്ങാട് ഉദ്ഘാടനം ചെയ്തു. നഴ്സിംഗ് കോളേജ് അദ്ധ്യാപിക ശ്രുതി സ്വാഗതം പറഞ്ഞു. കേരള കോ ഓപ്പറേറ്റീവ് ഹോസ്പിറ്റൽ ഫെഡറേഷൻ ലിമിറ്റഡ് എം.ഡി. സി. മോഹനൻ അദ്ധ്യക്ഷത വഹിച്ചു. നഴ്സിംഗ് കോളേജ് പ്രിൻസിപ്പൽ ഡോ. സ്വപ്ന ജോസ്, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ കെ. വേലായുധൻ , അദ്ധ്യാപികമാരായ മീന, ഷെറിൽ സംസാരിച്ചു. ആരോമൽ ചന്ദ്ര നന്ദി പറഞ്ഞു. മിന്നുന്ന പ്രകടനം കാഴ്ചവെച്ച ആരോഗ്യ സർവകലാശാലയിലെ മുഴുവൻ നഴ്സിംഗ് കോളേജ് വിദ്യാർത്ഥികളെയും അനുമോദിച്ചു.