മടിക്കൈ: മടിക്കൈ പുളിക്കാൽ പാലം ഉദ്ഘാടനം മന്ത്രി പി.എ.മുഹമ്മദ് റിയാസ് നിർവഹിച്ചു. പടന്നക്കാട് വെള്ളരിക്കുണ്ട് റോഡ് വേഗത്തിൽ പൂർത്തിയാക്കാൻ പ്രഥമ പരിഗണന നൽകുമെന്നും, വികസന പ്രവർത്തനങ്ങൾക്ക് ഭൂമി അമിത വില കൊടുത്ത് ഏറ്റെടുക്കേണ്ട അവസ്ഥയാണുള്ളതെന്നും മന്ത്രി പറഞ്ഞു. ഇ.ചന്ദ്രശേഖരൻ എം.എൽ.എ അദ്ധ്യക്ഷനായി. കെ.ആർ.എഫ്.ബി എക്സിക്യുട്ടീവ് എഞ്ചിനീയർ കെ.പി വിനോദ് കുമാർ റിപ്പോർട്ടവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.ബേബി, സി.പ്രഭാകരൻ, എം.രാജൻ, എം.അബ്ദുൾ റഹ്മാൻ, കെ.വി.ശ്രീലത, എം.രജിത, ബങ്കളം കുഞ്ഞികൃഷ്ണൻ, പി.രാജു, നാരായണൻ മണ്ടോട്ട്, എ.വേലായുധൻ എന്നിവർ സംസാരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് എസ് പ്രീത സ്വാഗതവും വൈസ് പ്രസിഡന്റ് വി പ്രകാശൻ നന്ദിയും പറഞ്ഞു.

പാലം നിർമ്മാണം സമയബന്ധിതമായി പൂർത്തിയാക്കിയ ജാസ്മിൻ കൺസ്ട്രക്ഷൻ കമ്പനി പ്രതിനിധി, കെ.ആർ.എഫ്.ബി എക്സിക്യുട്ടീവ് എൻജിനീയർ കെ.പി.വിനോദ് കുമാർ, എൻജിനീയർമാരായ ജയദീപ് കുമാർ, രാജേഷ്, ഹരികൃഷ്ണൻ, സൂപ്പർവൈസർ അക്ഷയ സുനിൽ, പദ്ധതിയ്ക്ക് സ്ഥലം സ്വജ്യമായി വിട്ടുനൽകിയ കൂക്കൾ വീട്ടിൽ ഇച്ചിലമ്മ, കെ.രാഘവൻ, ശശിധരൻ, കെ.എം.കൃഷ്ണൻ എന്നിവരെ മന്ത്രി ഉപഹാരം നൽകി അനുമോദിച്ചു.