 
തൃക്കരിപ്പൂർ: വലിയപറമ്പ് കടലോരത്ത് കുടുംബശ്രീ ജില്ലാ മിഷൻ നേതൃത്വത്തിൽ മൂന്ന് ദിവസങ്ങളിലായി നടന്നു വന്ന തീര സംഗമം സമാപിച്ചു. കായിക മേഖലയിലുൾപ്പെടെ ദേശീയ മികവ് കാട്ടിയ വിദ്യാർത്ഥികൾക്കും വയോജനങ്ങൾക്കും പടന്ന പഞ്ചായത്ത് പ്രസിഡന്റ് പി.വി മുഹമ്മദ് അസ്ലം ആദരവ് നൽകി. പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷൻ കെ. മനോഹരൻ അദ്ധ്യക്ഷത വഹിച്ചു. കുടുംബശ്രീ മിഷൻ ജില്ലാ അസിസ്റ്റന്റ് കോ-ഓർഡിനേറ്റർ ഡി. ഹരിദാസ്, വലിയപറമ്പ് പഞ്ചായത്ത് പ്രസിഡന്റ് വി.വി സജീവൻ, വൈസ് പ്രസിഡന്റ് പി. ശ്യാമള, സ്ഥിരം സമിതി അദ്ധ്യക്ഷരായ ഖാദർ പാണ്ട്യാല, ഇ.കെ മല്ലിക, പഞ്ചായത്തംഗം ഹസീന, കുടുംബശ്രീ സി.ഡി.എസ് അദ്ധ്യക്ഷരായ ഇ.കെ ബിന്ദു, എം. മാലതി, പി. റീന, കെ. സജിത എന്നിവർ പ്രസംഗിച്ചു. തുടർന്ന് ബാല- വയോജന സംഗമം നടന്നു. നിർമ്മൽകുമാർ കാടകം മോഡറേറ്ററായിരിന്നു.