നീലേശ്വരം: കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് യുവസമിതിയുടെ നേതൃത്വത്തിൽ തേന്മാവിൻ തണലത്ത് ദ്വിദിന യുവസംഗമം സംഘടിപ്പിച്ചു. പരുത്തിക്കാമുറി ജി.എൽ.പിസ്കൂൾ കേന്ദ്രീകരിച്ച് കോട്ടപ്പുറം കായലിൽ നടന്ന സംഗമം നഗരസഭ കൗൺസിലർ കെ. മോഹനൻ ഉദ്ഘാടനം ചെയ്തു. ക്യാമ്പ് ഡയറക്ടർ ലിഖിൽ സുകുമാരൻ ക്യാമ്പ് വിശദീകരണം നടത്തി. യുവസമിതി കൺവീനർ എൻ.ബി സരിത അദ്ധ്യക്ഷത വഹിച്ചു. എം. സത്യൻ, പി. കുഞ്ഞിക്കണ്ണൻ, കെ. പ്രേംരാജ്, അബൂബക്കർ, പി.യു ചന്ദ്രശേഖരൻ, കെ.കെ സത്യനാരായണൻ എന്നിവർ സംസാരിച്ചു. മഞ്ഞുരുക്കൽ, കണ്ടൽ പഠനം, കലാസന്ധ്യ, ശാസ്ത്ര മാജിക്ക്, വ്യക്തിത്വ വികസനം തുടങ്ങിയ വിഷയങ്ങളിൽ ക്ലാസുകൾ നടന്നു. മനീഷ് തൃക്കരിപ്പൂർ, പി. വേണുഗോപാലൻ, പാട്ടത്തിൽ രാമചന്ദ്രൻ, വിശ്വാസ് പള്ളിക്കര, പ്രദീപൻ, റെനിമ, കെ.കെ. സത്യനാരായണൻ, കെ.വി. രവീന്ദ്രൻ നേതൃത്വം നൽകി.