നീലേശ്വരം: 31-ാമത് സംസ്ഥാന പുരുഷ- മിക്സഡ് വടംവലി ചാമ്പ്യൻഷിപ്പ് ചിറപ്പുറത്ത് സമാപിച്ചു. വിവിധ വിഭാഗങ്ങളിൽ കാസർകോടിനും കണ്ണൂരിനും ഇടുക്കിക്കും വിജയം. വിജയികൾക്ക് എം. രാജഗോപാലൻ എം.എൽ.എ സമ്മാനങ്ങൾ വിതരണം ചെയ്തു. സംഘാടക സമിതി വർക്കിംഗ് ചെയർമാനും നീലേശ്വരം നഗരസഭ ചെയർമാനുമായ പി.പി മുഹമ്മദ് റാഫി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ മത്സരം ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് പി. രഘുനാഥ് അദ്ധ്യക്ഷനായി. സംഘാടകസമിതി ചെയർമാൻ എ.വി സുരേന്ദ്രൻ സ്വാഗതവും അസോസിയേഷൻ സെക്രട്ടറി രതീഷ് വെള്ളച്ചാൽ നന്ദിയും പറഞ്ഞു. അസോസിയേഷൻ പതാക സംസ്ഥാന വൈസ് പ്രസിഡന്റ് പി. രഘുനാഥും ജില്ലാ അസോസിയേഷൻ പതാക ജില്ലാ പ്രസിഡന്റ് കെ.പി അരവിന്ദാക്ഷനും ഉയർത്തി. 14 ജില്ലകളിൽ നിന്നുമായി 400ലധികം കായികതാരങ്ങൾ പങ്കെടുത്തു.