march
ബ്ലോക്ക് കോൺഗ്രസ്‌ കമ്മിറ്റി നടത്തിയ മാർച്ച് കരിമ്പിൽ കൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു

തൃക്കരിപ്പൂർ: വൈദ്യുതി ചാർജ്ജ് വർദ്ധനവിനെതിരെ തൃക്കരിപ്പൂർ ബ്ലോക്ക് കോൺഗ്രസ്‌ കമ്മിറ്റി മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു. കെ.പി.സി.സി മെമ്പർ കരിമ്പിൽ കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഇളമ്പച്ചി ബാക്കിരിമുക്കിൽ നിന്ന് പ്രകടനമായെത്തിയാണ് പ്രവർത്തകർ ധർണ്ണയിൽ പങ്കെടുത്തത്. ബ്ലോക്ക് കോൺഗ്രസ്‌ പ്രസിഡന്റ് കെ.വി വിജയൻ അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി മെമ്പർ കെ.വി ഗംഗാധരൻ, ഡി.സി.സി വൈസ് പ്രസിഡന്റ് കെ.കെ രാജേന്ദ്രൻ, കെ.പി പ്രകാശൻ, പി. കുഞ്ഞിക്കണ്ണൻ, കെ. സിന്ധു, പി.വി കണ്ണൻ, സി. രവി, ഇ. രാജേന്ദ്രൻ, കെ.പി ദിനേശൻ, കെ. കുഞ്ഞമ്പു, കെ. പദ്മനാഭൻ, പി. മുസ്തഫ, ഇ.എം ആനന്ദവല്ലി, ഇ.പി പ്രകാശൻ, മണ്ഡലം പ്രസിഡന്റുമാരായ എം. രജീഷ് ബാബു, സജീവൻ പടന്ന, കെ. അശോകൻ എന്നിവർ പ്രസംഗിച്ചു.