ചെറുവത്തൂർ: ചെറുവത്തൂർ മർച്ചന്റ്സ് അസോസിയേഷൻ സംഘടിപ്പിക്കുന്ന ചെറുവത്തൂർ ഫെസ്റ്റ് സീസൺ '7 18 മുതൽ ജനുവരി 5 വരെ നടക്കും. ഇ. ചന്ദ്രശേഖരൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. റോബോട്ടിക് അനിമൽസ് ഷോ ഉദ്ഘാടനം വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന വൈസ് പ്രസിഡന്റ് കെ. അഹമ്മദ് ഷെരീഫ്, ബേർഡ്സ് പാരഡൈസ് ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മാധവൻ മണിയറ, സ്റ്റാൾ ഉദ്ഘാടനം ചെറുവത്തൂർ പഞ്ചായത്ത് പ്രസിഡന്റ് സി.വി. പ്രമീള, പുഷ്പമേള ഉദ്ഘാടനം കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ചെറുവത്തൂർ യൂണിറ്റ് വൈസ് പ്രസിഡന്റ് പി.പി. മുസ്തഫ, അമ്യൂസ്‌മെന്റ് ആൻഡ് ഫുഡ്‌കോർട്ട് ഉദ്ഘാടനം കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മേഖല പ്രസിഡന്റ് സി.എച്ച്. അബ്ദുൾ റഹ്മാൻ എന്നിവർ നിർവ്വഹിക്കും. സംഘാടകസമിതി ചെയർപേഴ്സൺ സി.വി പ്രമീള, വർക്കിംഗ് ചെയർമാൻ സി. രഞ്ജിത്ത്, രക്ഷാധികാരി പി.പി മുസ്തഫ, ജനറൽ കൺവീനർ കെ.സി സതീശൻ, പത്മിനി, എസ്.എൻ രഞ്ജിത്ത്, സി. പ്രീത, കെ. ശ്രീധരൻ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.