seminar
സെമിനാര്‍ പ്രിന്‍സിപ്പല്‍ ഡോ.കെ.വി.മുരളി ഉദ്ഘാടനം ചെയ്യുന്നു

കാഞ്ഞങ്ങാട്: പടന്നക്കാട് നെഹ്റു ആർട്സ് ആൻഡ് സയൻസ് കോളേജ് ചരിത്ര വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ഡോ. ഒലിവർ നൂൺ രചിച്ച 'ഫോർഗോട്ടൻ ബാറ്റിൽസ് ഓഫ് കാലിക്കറ്റ് 1503 ആൻഡ് 1790 സ്ട്രാറ്റജി, ട്രാക്ടിക്സ് ആൻഡ് ജിയോ പൊളിറ്റിക്സ് എന്നീ പുസ്തകത്തെ ആസ്പദമാക്കി ഏകദിന സെമിനാർ സംഘടിപ്പിച്ചു. കോളേജ് പ്രിൻസിപ്പൽ ഡോ. കെ.വി മുരളി ഉദ്ഘാടനം ചെയ്തു. ഡോ. അജയകുമാർ കോടോത്ത്, ഡോ. സി.എച്ച് സറഫുന്നിസ, അനുശ്രീ, അഖിത മനോഹരൻ എന്നിവർ സംസാരിച്ചു. സി.പി. രാജീവൻ അദ്ധ്യക്ഷനായി. ഡോ. നന്ദകുമാർ കോറോത്ത് സ്വാഗതവും ഡോ. എ.എം അജേഷ് നന്ദിയും പറഞ്ഞു. ലണ്ടൻ ലൈബ്രറിയിൽ നിന്നും ശേഖരിച്ച പഴശ്ശി യുദ്ധ കാലഘട്ടത്തിലെ പാലക്കാടിന്റെ വരച്ചുണ്ടാക്കിയ രേഖാചിത്രത്തിന്റെയും 1799 ലെ ലണ്ടൻ ക്രോണിക്കിളിന്റെയും പകർപ്പുകൾ ഒലിവർ നൂൺ നെഹ്റു കോളേജിന് സമ്മാനിച്ചു.