കാഞ്ഞങ്ങാട്: റെൻസ് ഫെഡ് ജില്ലാ സമ്മേളനം കാഞ്ഞങ്ങാട് രാജ് റെസിഡൻസിയിൽ ഇ. ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു. പവിത്രൻ ഞാണിക്കടവ് അദ്ധ്യക്ഷത വഹിച്ചു. തദ്ദേശ സ്വയംഭരണ വകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടർ ജി. സുധാകരൻ മുഖ്യാതിഥിയായി. റെൻസ്‌ഫെഡ് സംസ്ഥാന പ്രസിഡന്റ് ശ്രീകാന്ത് എസ്. ബാബു മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന ജോയിന്റ് സെക്രട്ടറി പി.വി അനീസ് റിപ്പോർട്ട് അവതരിപ്പിച്ചു. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ മധു എസ്. നായർ, മുജീബ് റഹ്മാൻ എന്നിവർ സംസാരിച്ചു. ചെങ്കല്ലുകളുടെ അനിയന്ത്രിതമായ വിലക്കയറ്റം തടയണമെന്ന് സമ്മേളനം ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടു. ഭാരവാഹികൾ: പവിത്രൻ ഞാണികടവ് (പ്രസിഡന്റ്), പ്രദീപ് ചെർക്കള (സെക്രട്ടറി), എ. സന്തോഷ് (ട്രഷറർ), പി.എം നൗഫൽ, ജിമ്മി ജോസ് (വൈസ് പ്രസിഡന്റുമാർ), പി. ശാലിനി, എം.എ സാദത്ത് (ജോയിന്റ് സെക്രട്ടറിമാർ).